മദ്യപാനം ചോദ്യം ചെയ്തു, യുവാക്കളെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. തിരുവത്ര പുതിയറ ജീലാനി നഗറില്‍ മടപ്പേന്‍ നബീല്‍ (33), ഇ.എം.എസ്. നഗര്‍ കോട്ടപ്പടി മുംതസീര്‍ (21), ജീലാനി നഗറില്‍ കുന്നത്ത് തോപ്പില്‍ താഹിര്‍ (35), താഹിറിന്റെ സഹോദരന്‍ കുഞ്ഞിമരയ്ക്കാര്‍ (44), ഇവരുടെ സഹോദരി എന്നിവരെയാണ് ചാവക്കാട് എസ്.ഐ: എം.കെ. രമേശിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നാലിനു രാത്രി പതിനൊന്നിനാണ് കുന്നത്ത് തോപ്പില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ ഗഫൂര്‍ (40), മുടവത്തയില്‍ മൊയ്തുട്ടിയുടെ മകന്‍ റഹീം (42) എന്നിവരെ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ റഹീമിന് ഗുരുതരമായി പരുക്കേറ്റിരുന്നു.
പ്രദേശത്ത് കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘമാണ് ആക്രമിച്ചതെന്നും വീടുകള്‍ക്കു മുന്നില്‍ പരസ്യമായി മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്യുന്നതു ചോദ്യം ചെയ്തതു മൂലമുള്ള ശത്രുതയാണ് ആക്രമണത്തിനു കാരണമെന്നും പരുക്കേറ്റവര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള ശ്രമത്തിലായിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ നാലു പേരെ റിമാന്‍ഡ് ചെയ്തു. യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു.
https://www.facebook.com/Malayalivartha
























