തലായി ലതേഷ് വധക്കേസ്; ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ച് കോടതി

തലായി ലതേഷ് വധക്കേസില്‍ കുറ്റക്കാരനായ ഏഴ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 1,40,000 രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. നാല് വകുപ്പുകളിലായി 35 വര്‍ഷമാണ് തടവ്ശിക്ഷ. ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
കേസില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ക്കാണ് ശിക്ഷ ലഭിച്ചത്. സുമിത്ത്, പ്രജീഷ് ബാബു, നിധിന്‍, സനല്‍, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2008 ഡിസംബര്‍ 31നാണ് സിപിഎം പ്രവര്‍ത്തകനായ ലതേഷ് കൊല്ലപ്പെട്ടത്. കേസില്‍ 12 പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒമ്പത് മുതല്‍ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു. കേസിന്റെ വിചാരണക്കാലയിളവില്‍ എട്ടാം പ്രതി മരിച്ചിരുന്നു.
ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ലതേഷിനെ പിന്തുടര്‍ന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തി. ലതേഷിന്റെ സുഹൃത്തിനും ആക്രമത്തില്‍ പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha
























