ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനം, ബില്‍ അടുത്ത സമ്മേളനത്തില്‍

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും. ഈ മാസം 26ന് തുടങ്ങുന്ന സമ്മേളനത്തിലായിരിക്കും ബില്‍ അവതരിപ്പിക്കുക. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.
എയ്ഡഡഡ് സ്‌കൂള്‍ അദ്ധ്യാപക അംഗപരിമിതര്‍ക്ക് മൂന്ന് ശതമാനം സംവരണം അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
https://www.facebook.com/Malayalivartha

























