യുവ നടന്‍ ശ്രീജിത് രവി പെണ്‍ കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

യുവ നടന്‍ ശ്രീജിത് രവി പെണ്‍ കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.
ഒറ്റപ്പാലം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജശേഖരനെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ഇതോടൊപ്പം എസ്.ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വകുപ്പ്തല നടപടിയും എടുത്തിട്ടുണ്ട്.
സബ്കളക്ടറുടെ അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച്ചവരുത്തിയതായി റിപ്പോറട്ട് വന്നിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാലിന്റെ പരാതി പ്രകാരം പ്രാഥമിക അന്വേഷണം നടത്താന്‍ സ്‌കൂളിലെത്തിയ സിവില്‍ പോലീസ് ഓഫീസര്‍ തയ്യാറായില്ലെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 27 നാണ് സംഭവം നടന്നത്. ആദ്യം മുതല്‍ക്കു തന്നെ പോലീസിന്റെ ഭാഗത്ത് നിന്നും മൃദു സമീപനമായിരുന്നു ഈ കേസില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ നടനെ രക്ഷിക്കാന്‍ പോലീസ് തലത്തില്‍ ശ്രമങ്ങള്‍ നടന്നിരുന്നു, എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ പോലീസിന്റെ തന്ത്രപ്രധാന നീക്കങ്ങള്‍ കൈവിട്ടു പോയി.
പ്രതിയെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരുമെന്നു തന്നെയാണ് ഒറ്റപ്പാലം സബ്കളക്ടര്‍ അറിയിച്ചിരിക്കുന്നത്. നടനെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞിരുന്നു. നടന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പരും നല്‍കിയിരുന്നു. എന്നിട്ടും പ്രതിയെ കണ്ടു കിട്ടിയില്ലെന്ന് പറഞ്ഞ് പോലീസ് ഒഴിഞ്ഞു മാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























