ബാബുവിന്റെ വീട്ടില്‍ നിന്നും ലഭിച്ചതില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ രേഖകള്‍

കെ ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വിജിലന്‍സിന് ലഭിച്ച ഒരു പരാതിയെ തുടര്‍ന്നാണ് അന്വേഷണം. മന്ത്രിയായിരുന്ന കെ ബാബുവിന്റെ വീട്ടില്‍ നിന്നും ലഭിച്ച ഒരു ബുക്കില്‍ ഉമ്മന്‍ചാണ്ടിക്ക് പണം നല്‍കിയതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉമ്മന്‍ചാണ്ടി, കെ ബാബു , ബെന്നിബഹന്നാന്‍ അച്ചു തണ്ടാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ഭരിച്ചത്. ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും കേരളത്തില്‍ നടന്നിരുന്നില്ല. ബെന്നി ബഹന്നാനാണ് ഉമ്മന്‍ചാണ്ടിയുടെ ഇടപാടുകളിലെല്ലാം ഇടനിലക്കാരനായത്. ബെന്നിയും ബാബുവും ചേര്‍ന്നാണ് പണം കൈപ്പറ്റിയിരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കൊണ്ട് കാര്യം നടത്താനാഗ്രഹിച്ചിരുന്നവര്‍ ബെന്നിയെയാണ് സമീപിച്ചിരുന്നത്. ബെന്നി പണം വാങ്ങി കാര്യം നടത്തികൊടുക്കും.
സോളാര്‍ നായിക സരിതാനായരെ മെരുക്കാന്‍ ആവശ്യമായ പണം കണ്ടെത്തിയത് ബെന്നിബഹന്നാനാണ്. ബാറുകാരില്‍ നിന്നാണ് ഇതിനാവശ്യമായ പണം സ്വരൂപിച്ചത്. പിരിച്ച പണം കെ ബാബു വാങ്ങി ഉമ്മന്‍ചാണ്ടിക്കെത്തിച്ചെന്നാണ് സൂചന.
അന്ന് എംഎല്‍എമാരായിരുന്ന ചില നേതാക്കളിലേയ്ക്കും വിജിലന്‍സ് വലവിരിച്ചിട്ടുണ്ട്. കൊ ബാബുവിനെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത് അന്വേഷണം തന്നിലേയ്ക്ക് നീളുമെന്ന് മനസിലാക്കിയതോടെയാണ്. വിഎം സുധീരന്റേയോ രമേശ് ചെന്നിത്തലയുടെയോ പിന്തുണ ഉമ്മന്‍ചാണ്ടിക്കില്ല. കെ ബാബുവിനെ അനുകൂലിച്ച് രമേശ് കഴിഞ്ഞ ദിവസം രംഗത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ നീക്കത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.
ഒരു ചെറിയ ഇടവേളയ്ക്ക്‌ശേഷം സോളാര്‍ നായിക സരിത വീണ്ടും രംഗത്തെത്തുകയാണ്. ബാബുവിന്റെ കൈയ്യില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ പ്രകാരം സരിതാനായര്‍ കോടികളാണ് കൈപ്പറ്റിയത്. സരിതയ്ക്കുവേണ്ടി അവരുടെ അഭിഭാഷകനും പണം കൈപ്പറ്റിയിട്ടുണ്ട്. ഇതിന്റെയെല്ലാം തെളിവുകളാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്നത്.
വേണ്ടി വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ വീടും റെയ്ഡു ചെയ്യുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഴിമതിക്കാര്‍ എത്ര വലിയവരാണെന്നല്ല, അഴിമതി നടത്തരുതെന്നാണ് വിജിലന്‍സിന്റെ നയം. അഴിമതി ചെയ്തവര്‍ ആരായാലും പിടിക്കപ്പെടും. അതിന് ഉമ്മന്‍ചാണ്ടിയെന്നോ പിണറായി വിജയനെന്നോ ഭേദമില്ലെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിലപാട്.
https://www.facebook.com/Malayalivartha

























