കെ ബാബുവിന് നരേന്ദ്രമോഡിയുടെ നിയമം കുരുക്കാകും

കേരളത്തില്‍ അനധികൃത സമ്പാദ്യങ്ങള്‍ വാരി കൂട്ടിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നടപടികള്‍ കര്‍ശനമാക്കി. നരേന്ദ്രമോഡി സര്‍ക്കാര്‍ അവതരിപ്പിച്ച 2015 ലെ ബിനാമി ഇടപാട് നിരോധന ഭേദഗതി നിയമമാണ് കെ ബാബുവിന് വിനയായത്. നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ കാരണമാണ് ബാബു കേസില്‍ അകപ്പെട്ടത്,
ഒരു ഇടപാടില്‍ പ്രയോജനം ലഭിക്കുന്ന ആളിന്റെ പേരിന് മറ്റൊരു പേരില്‍ ഇടപാട് നടത്തുന്നതിനെയാണ് ബിനാമി എന്നു വിളിക്കുന്നത്. ഡപ്യൂട്ടി ഇന്‍കം ടാക്‌സ് കമ്മീഷണര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന് ബിനാമി സ്വത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ അധികാരമുണ്ടായിരിക്കും. ബിനാമി സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും. ഒരു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബിനാമി സ്വത്തു സമ്പാദനം. പ്രസ്തുത നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ വിജിലന്‍സ് കേസാണ് കെ ബാബുവിന്റേത്.
ബിനാമി നിരോധന നിയമം ഇല്ലായിരുന്നെങ്കില്‍ കെ ബാബു നിഷ്പ്രയാസം രക്ഷപ്പെടുമായിരുന്നു. ബാര്‍ക്കോഴക്കേസില്‍ വരാനിരിക്കുന്ന പല വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും കേന്ദ്ര നിയമത്തിന്റെ സഹായമുണ്ടാകും.
അഖിലേന്ത്യാ തലത്തില്‍ പുതിയ നിയമം വലിയ പ്രയോജനമൊന്നുമുണ്ടാക്കിയിട്ടില്ല. എന്നാല്‍ കേരളത്തിലാണ് ഇതേറ്റവും പ്രയോജനകരമായത്. ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥന്റെ സത്യസന്ധത തന്നെയാണ് നിയമം ഫലപ്രദമായി ഉപയോഗിക്കാനുള്ള സാഹചര്യം സംജാതമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വന്നെങ്കിലും ആര്‍ജവത്തോടെ നടപ്പിലാക്കാനുള്ള ചങ്കൂറ്റം കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കില്ല.
കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുരുക്കണമെന്നത് തന്നെയായിരുന്നു പുതിയ നിയമത്തിന് ജന്മം നല്‍കുമ്പോള്‍ മോഡിയുടെ ഉദ്ദേശ്യം.
https://www.facebook.com/Malayalivartha

























