വി.എസ്.അച്യുതാനന്ദന് കവടിയാര്‍ ഹൗസ് ഔദ്യോഗികവസതിയായി അനുവദിച്ചു

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് ഔദ്യോഗികവസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓഫീസ് അനുവദിക്കാത്തതിലും താമസ സൗകര്യം ഒരുക്കാത്തതിലും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കുറഞ്ഞു പോയതിലും പരസ്യമായി പരിഭവം അറിയിച്ച് വി.എസ് രംഗത്തെത്തിയിരുന്നു.
ഇതില്‍ പ്രതിഷേധം അറിയിച്ച് വിഎസ് ചീഫ് സെക്രട്ടറിയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുകയും വി.എസിന് വസതി അനുവദിക്കുകയുമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിന്റെ രണ്ടാം അനക്‌സില്‍ ഓഫിസ് വേണമെന്ന വിഎസിന്റെ ആവശ്യം സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha

























