ഇനിയെങ്കിലും അടങ്ങു വിഎസ്സേ... ഇടഞ്ഞു നിന്ന വിഎസിന് കവടിയാര്‍ ഹൗസ് നല്‍കിയിട്ടും പിടിവാശിയില്‍ തന്നെ, സെക്രട്ടറിയേറ്റില്‍ ഓഫീസനുവദിക്കാന്‍ സര്‍ക്കാരിന് മടി

വിഎസും സര്‍ക്കാരും തമ്മിലുള്ള പോരിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ വിഎസിന് ഔദ്യോഗിക വസതിയായി കടകം പള്ളി സുരേന്ദ്രനു നിശ്ചയിച്ചിരുന്ന കവടിയാര്‍ നല്‍കി. ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിന് പുറമെ സെക്രട്ടറിയേറ്റില്‍ ഓഫീസ് നല്‍കണമെന്ന വിഎസിന്റെ പിടിവാശിക്കു പരിഹാരം കാണാന്‍ കഴിയാതെ സര്‍ക്കാര്‍. മുഖ്യമന്ത്രി സ്ഥാനത്തിന് പകരം വിഎസിനെ മൂലക്കിരുത്താന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തെങ്കിലും പദവി ഔദ്യോഗികമായി ഏറ്റെടുക്കാന്‍ വിസമ്മതിച്ച് വിഎസ് രംഗത്ത് വന്നിരുന്നു. സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നും ഔദ്യോഗിക വസതി നല്‍കണമെന്നും സെക്രട്ടറിയേറ്റില്‍ ഓഫീസ് അനുവദിക്കണമെന്നുമായിരുന്നു വിഎസ് അവകാശപ്പെട്ടത്.
സര്‍ക്കാര്‍ ഭരണത്തിലേറി നാളുകള്‍ കഴിഞ്ഞിട്ടും വിഎസിന്റെ പദവി ഈപ്പോഴും സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്.
പാര്‍ട്ടി ദേശീയ നേതാക്കളടക്കം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയാണ് വിഎസിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക പദവി ഏറ്റെടുക്കുന്നില്ലെന്നും അതിന്റെ കാരണം നിയമിച്ചവരോട് തന്നെ ചോദിക്കണമെന്നും കഴിഞ്ഞ ദിവസം വി എസ് പറഞ്ഞത് പാര്‍ട്ടിയോടും പിണറായി സര്‍ക്കാരിനോടും വിഎസിനുള്ള് എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.
ഈ അവസരത്തിലാണ് വി എസിന്റെ ആവശ്യങ്ങളില്‍ ഒന്നായ ഔദ്യോഗിക വസ്തി നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനായി കടകം പള്ളി സുരേന്ദ്രന് നിശ്ചയിച്ചിരുന്ന വസതി വിഎസിന് നല്‍കുകയായിരുന്നു. ചീഫ് സെക്രട്ടറിയായിരിക്കെ ജിജി തോംസണ്‍ നവീകരിച്ചു താമസമാക്കിയ കവടിയാര്‍ ഹൗസില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നതിനാല്‍ തൊട്ടടുത്തുള്ള 'സുമാനുഷ'ത്തിലേക്ക് കടകം പള്ളി സുരേന്ദ്രന്‍ താമസം മാറ്റിയിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.സി.ജോസഫിന്റെ ഔദ്യോഗികവസതിയായിരുന്നു കവടിയാര്‍.
സെക്രട്ടേറിയറ്റിന്റെ പുതിയ അനക്സ് മന്ദിരത്തില്‍ ഓഫിസ് ആവശ്യപ്പെട്ട വിഎസിന് അതു നല്‍കില്ല എന്നതില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണു സര്‍ക്കാര്‍. ലോ കോളജ് ജംക്ഷനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ (ഐഎംജി) ഓഫിസ് ഒരുക്കാനാണു തീരുമാനം. തൊട്ടടുത്തുള്ള ബാര്‍ട്ടണ്‍ഹില്‍ വളപ്പില്‍ ഐഎംജിയുടെ തന്നെയുള്ള പരിശീലനകേന്ദ്രമാകാം എന്നതാണ് ആദ്യം വന്ന നിര്‍ദ്ദേശം. വി എസ് ഉടക്കിയതോടെ ഇത് ഐഎംജിയുടെ ആസ്ഥാനമന്ദിരത്തില്‍ തന്നെ വേണമെങ്കില്‍ ആകാം എന്നതിലേക്കു മാറി. സെക്രട്ടേറിയറ്റോ അനുബന്ധ മന്ദിരങ്ങളോ മുന്‍ മുഖ്യമന്ത്രിയുടെ ആസ്ഥാനമാക്കുന്നതിനോടു പിണറായി സര്‍ക്കാര്‍ യോജിക്കുന്നില്ല.
മ്മിഷനിലെ സ്റ്റാഫിന്റെ അംഗബലം, ഘടന എന്നിവയുടെ കാര്യത്തിലും വി എസ് വിയോജിപ്പിലാണ്. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എന്ന തസ്തിക തന്നെ സ്റ്റാഫിലില്ല. കാബിനറ്റ് റാങ്കുണ്ടെങ്കിലും പ്രൈവറ്റ് സെക്രട്ടറിക്കുശേഷം അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മാത്രം. മന്ത്രിമാര്‍ക്കു പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞാല്‍ സ്പെഷല്‍ പിഎസ്, അഡീഷനല്‍ പിഎസ് തസ്തികകളില്‍ മൂന്നോ നാലോ പേരുണ്ടാകാറുണ്ട്. ഇതെല്ലാം വിഎസിനെ ചൊടുപ്പിക്കുന്നു. എന്നാല്‍ ബദല്‍ അധികാര കേന്ദ്രമാകാനുള്ള വിഎസിന്റെ നീക്കത്തെ അംഗീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് തരിച്ചറിഞ്ഞാണ് വിഎസും എതിര്‍പ്പ് ശക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























