ഇന്ദിരാഗാന്ധി വിചാരിച്ചിട്ടു നടന്നില്ല പിന്നെയാണോ പിണറായി, ആര്‍എസ്എസിനെ പൂട്ടാനുള്ള ശ്രമം വേണ്ടെന്നു കുമ്മനം

ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. സംസ്ഥാനത്ത് വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങളില്‍ആര്‍എസ്എസിന്റെ അനധികൃത പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ തീരുമാനമായതാണ് കുമ്മനത്തെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച് നിയമവകുപ്പിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു.
ആര്‍.എസ്.എസ് നിയമപരമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ആര്‍.എസ്.എസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും ഫലം കാണാതിരുന്ന കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും കുമ്മനം പരിഹസിച്ചു. ആര്‍.എസ്.എസ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ്. നിരോധനം ഏര്‍പ്പെടുത്താനുള്ള എല്‍.ഡി.എഫിന്റെ ഹീന നീക്കത്തെ ചെറുക്കുമെന്നും കുമ്മനം വ്യക്തമാക്കി. നിയമപരമായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
ക്ഷേത്രങ്ങളുടെ പരിസരത്ത് ആര്‍.എസ്.എസുകാര്‍ ശാഖാ പ്രവര്‍ത്തനം നടത്തിയാല്‍ അവിടെ സി.പി.എമ്മിന്റെ റെഡ് വളന്റിയര്‍മാര്‍ പരേഡ് നടത്തി പ്രതിരോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്തനംതിട്ട പുതിയ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണനും സഹപ്രവര്‍ത്തകര്‍ക്കും സി.പി.എം അംഗത്വം നല്‍കുന്ന യോഗം ഉദ്ഘാടനം ചെയ്തു സമ്‌സരിച്ചപ്പോഴാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
ആര്‍.എസ്.എസ് ക്ഷേത്രപരിസരത്ത് ശാഖ നടത്തിയാല്‍ മുസ്ലിം പള്ളികള്‍ ഐ.എസ് കൈയേറും. ഇത് കേരളത്തില്‍ വര്‍ഗീയത സൃഷ്ടിക്കും. ക്ഷേത്രപരിസരം രാഷ്ട്രീയക്കാര്‍ക്കുള്ളതല്ല, അത് പൂര്‍ണമായും വിശ്വാസികളുടേതാണ്. അവിടെ ശാഖ നടത്താനുള്ള നീക്കം വിശ്വാസികള്‍ എതിര്‍ത്ത് തോല്‍പിക്കണം. ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് വരുന്നവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്നും കോടിയേരി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha