അച്ഛനെ ഇടിച്ചു മൂക്ക് തകര്‍ത്ത് ഗള്‍ഫില്‍ പോയ മകനെ പോലീസ് അറസ്റ്റ് ചെയ്തു

കുടുംബ വഴക്കിനെത്തുടര്‍ന്ന് അച്ഛന്റെ മുഖത്തടിച്ച് മൂക്ക് തകര്‍ത്ത കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു.ചൂണ്ടല്‍ വെട്ടുകാട് ചൂണ്ടല്‍പുരക്കല്‍ ശ്രീജേഷ് (30) നെയാണ് എസ്.ഐ: ടി.പി. ഫര്‍ഷാദ് അറസ്റ്റുചെയ്തത്. കേസില്‍ ജാമ്യമെടുത്ത ശേഷം ഗള്‍ഫില്‍ പോവുകയായിരുന്നു ശ്രീജേഷ്.
കുടുംബവഴക്കിനെത്തുടര്‍ന്നു ശ്രീജേഷും ഭാര്യയും വീട്ടില്‍നിന്നു മാറിത്താമസിക്കുകയായിരുന്നു. 2010 തിരുവോണത്തലേന്നാണു കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ച്ചയായി കോടതി വിചാരണയ്ക്ക് ഹാജരാകത്തതിനെ തുടര്‍ന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇയാള്‍ നാട്ടില്‍ വന്നിട്ടുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്നു പോലീസുകാരായ സജീവന്‍, ആരിഫ് എന്നിവര്‍ ചേര്‍ന്നാണു ശ്രീജേഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha