ക്ഷേത്രങ്ങളിലെ ആയുധ പരിശീലന വിവാദം വിജിലന്‍സില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള സിപിഎം തന്ത്രം

ക്ഷേത്രങ്ങളിലെ ആയുധ പരിശീലനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. ബാര്‍ക്കോഴക്കേസില്‍ ഉണ്ടായികൊണ്ടിരിക്കുന്ന വിജിലന്‍സ് അന്വേഷണങ്ങളും റെയ്ഡുകളും ഇരുപാര്‍ട്ടികളെയും ഭയപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ കൂടുതല്‍ മന്ത്രിമാരെ വിജിലന്‍സ് ചോദ്യം ചെയ്താല്‍ അത് തങ്ങളെയും ബാധിക്കുമെന്ന തിരിച്ചറിവിലാണ് സിപിഎം ക്ഷേത്രങ്ങളിലെ ആയുധ പരിശീലന വിവാദം മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിന് കോണ്‍ഗ്രസ് പിന്തുണയുമുണ്ട്.
പുതിയ വിവാദം കനക്കുന്നതോടെ വിജിലന്‍സ് അന്വേഷണം ആരുമറിയാതെ മരവിപ്പിക്കാനാണ് സര്‍ക്കരിന്റെ പദ്ധതി. ഇതോടെ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന മന്ത്രിമാര്‍ സുരക്ഷിതരാവും.
സംഘപരിവാര്‍ സംഘടനകളെ മുഖ്യശത്രുവായി കണ്ട് കേരളജനശ്രദ്ധയെ അവര്‍ക്കെതിരായി തിരിക്കാനാണ് ഇരുപാര്‍ട്ടികളുടേയും ശ്രമം. കഴിഞ്ഞ ദിവസം ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണം ഇതിനെ തുടര്‍ന്നെന്നാണ് സൂചന. സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പുതിയ വിവാദത്തിന് തിരികൊളുത്തി വിടുകയാണ്. ഇതോടെ പഴയതുപൊലെ ബിജെപി-സിപിഎം അക്രമണങ്ങള്‍ വീണ്ടും ചര്‍ച്ചയാകും. ഇതോടെ നിലവിലുള്ള വിജിലന്‍സ് അന്വേഷണം ജനം മറക്കുകയും ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ക്ഷേത്രങ്ങളിലെ ആയുധ പരിശീലന വിവാദത്തിന് തിരികൊളുത്തിയത്. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ആയുധ പരിശീലനും അനുവദിക്കില്ലെന്നും പരിശീലനം തുടര്‍ന്നാണ് റെഡ് വാളണ്ടിയേസ് തടയുമെന്നും കോടിയേരി പറഞ്ഞിരുന്നു. കോടിയേരിയെ പിന്തുണച്ച് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നു.
ക്ഷേത്രത്തിനുള്ളിലെ ആയുധ പരിശീലനത്തെ അനുകൂലിച്ച് ബിജെപി ആര്‍എസ്എസ് സംഘടനകള്‍ രംഗത്ത് വന്നതോടെ സംസ്ഥാനം വീണ്ടും സിപിഎം-ബിജെപി ആക്രമണങ്ങളിലേക്ക് നീങ്ങുന്ന നിലയിലായി.
ദേവസം വകുപ്പ് കീഴിലുള്ള ക്ഷേത്രത്തിനുള്ളില്‍ ആയുധ പരിശീലനം നടത്തുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നത് കോണ്‍ഗ്രസ് പിന്തുണയോട് കൂടിയാണ്. ഇതോടെ ഒരുചേരിയില്‍ സിപിഎം-കോണ്‍ഗ്രസും ബിജെപി, ആര്‍എസ്എസ് എന്നിവര്‍ മറുചേരിയിലും അണിനിരന്ന് ഏറ്റുമുട്ടും. കോടിയേരിയുടെ പ്രസ്ഥാവന അക്രമങ്ങള്‍ വര്‍ദ്ധിക്കാനെ കാരണമാകുവെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ അഭിപ്രായം.
വിജിലന്‍സിനെ മൂക്കുകയറിടാനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണ് ആയുധ പരിശീലനമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സംസ്ഥാനത്ത് ആര്‍എസ്എസിന് അയ്യായിരത്തിലധികം ശാഖകളുണ്ട്.എന്നാല്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പറയുന്നത്.
https://www.facebook.com/Malayalivartha