മഹിളാ സമൃദ്ധി യോജന പദ്ധതി : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മഹിളാ സമൃദ്ധി യോജന പദ്ധതിയില്‍ സ്വയം തൊഴില്‍ വായ്പ അനുവദിക്കാന്‍ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 50 നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തൊണ്ണൂറ്റിയെട്ടായിരം രൂപയും നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒരുലക്ഷത്തി ഇരുപതിനായിരം രൂപയും കവിയരുത്.
പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍/മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാ തുക നാല് ശതമാനം പലിശ സഹിതം മൂന്ന് വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha