മൂത്തൂറ്റിലെ നിക്ഷേപരഹസ്യം ഇനി വിജിലന്‍സിന് സ്വന്തം

രാജ്യത്തെ പ്രധാന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച പ്രമുഖരുടെ ലിസ്റ്റ് വിജിലന്‍സിന് ലഭിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനം തന്നെയാണ് ലിസ്റ്റ് വിജിലന്‍സിന് കൈമാറിയത്. രാഷ്ട്രീയ രംഗത്തേയും ജുഡിഷ്യറിയിലേയും പ്രമുഖര്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിക്ഷേപമുണ്ട്. വ്യവസായ പ്രമുഖര്‍ക്കും നിക്ഷേപമുണ്ട്. പ്രമുഖരില്‍ പലരും സ്വന്തം പേരിലല്ല നിക്ഷേപം നടത്തിയിരിക്കുന്നത്. അങ്ങനെയുള്ള നിക്ഷേപങ്ങളുടെ യഥാര്‍ത്ഥ പട്ടിക നല്‍കാന്‍ വിജിലന്‍സ് മേധാവി പണമിടപാട് സ്ഥാപനത്തിന് നോട്ടീസ് നല്‍കി കഴിഞ്ഞു. പട്ടിക ലഭിച്ചില്ലെങ്കില്‍ ബാങ്കിനെതിരെ നടപടി എടുക്കുമെന്നും അത്തരത്തില്‍ ലഭിക്കുന്ന പണം സര്‍ക്കാരിലേക്ക് കണ്ടു കെട്ടുമെന്നും വിജിലന്‍സ് സ്ഥാപനത്തെ അറിയിച്ചു കഴിഞ്ഞു.
ആദായ നികുതി വകുപ്പാണ് പത്തനം തിട്ട ആസ്ഥാനമായുള്ള മൂത്തൂറ്റ് ഫിനാന്‍സില്‍ റെയ്ഡ് നടത്തിയത്. ആദായ നികുതി വകുപ്പില്‍ നിന്നാണ് അതീവ രഹസ്യമായി വിജിലന്‍സിന് പട്ടിക ലഭിച്ചിരിക്കുന്നത്. മുത്തൂറ്റ് ജോര്‍ജിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ചില പ്രമുഖ രാഷ്ട്രീയക്കാര്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പ് സംഭാവന നല്‍കിയതിന്റെ രേഖകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടില്ല.
രാഷ്ട്രീയക്കാര്‍ അഴിമതി പണം നിക്ഷേപിക്കുന്നത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലാണ്. പൊതു മേഖലാ ബാങ്കുകളില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ അതിന് യഥാര്‍ത്ഥ ഉടമയെ നല്‍കേണ്ടി വരും. ഇത് വന്‍ കുരുക്കില്‍ അവസാനിക്കുമെന്ന് കണ്ടാണ് രാഷ്ട്രീയക്കാര്‍ മുത്തൂറ്റ് പോലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നത്.
മധ്യതിരുവിതാംകൂര്‍ കേന്ദ്രീകരിച്ചാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ മുളച്ചു പൊന്തുന്നത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് മധ്യതിരുവിതാം കൂര്‍ ആയതാണ് കാരണം. ഒരു പ്രത്യേക മതത്തില്‍ പെട്ടവരാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രൊമോട്ടര്‍മാര്‍. ഇവരുടെ പ്രധാന ജോലി രാഷ്ട്രീയക്കാരില്‍ നിന്നും കണക്കില്‍ പെടാത്ത പണം സ്വീകരിക്കുക എന്നതാണ്. കേരളത്തിലെ പല പ്രമുഖ നേതാക്കള്‍ക്കും ഇവിടെ നിക്ഷേപമുണ്ട്.
എന്നാല്‍ ആദായ നികുതി വകുപ്പ് ഔദ്യോഗികമായി വിജിലന്‍സിന് രേഖകള്‍ കൈമാറിയിട്ടില്ല. സംസ്ഥാന ഇന്റലിജന്‍സ് അതീവ രഹസ്യമായി ശേഖരിച്ച വിവരങ്ങളാണ് വിജിലന്‍സ് മേധാവി ഡോ. ജേക്കബ് തോമസിന് കൈമാറിയിരിക്കുന്നത്.
https://www.facebook.com/Malayalivartha