കെ ബാബു വന്ന വഴിയേ തിരികെ പോകേണ്ടിവരുമോ

പണ്ടൊരിക്കല്‍ പരാതികുമാരന്‍ എന്നു പേരുള്ള ഒരാള്‍ അങ്കമാലിയിലുണ്ടായിരുന്നു. അങ്കമാലി പോലീസ് സ്റ്റേഷന് മുമ്പില്‍ ചായക്കട നടത്തുകയായിരുന്നു അദ്ദേഹം. പോലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്കു പരാതി തയ്യാറാക്കി നല്‍കുന്ന ജോലി കൂടി അദ്ദേഹം ഏറ്റെടുത്തിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന് പരാതി കുമാരന്‍ എന്ന പേരു കിട്ടിയത്. അദ്ദേഹത്തിനൊരു മകനുണ്ടായിരുന്നു ബാബു.
കെ.എസ്‌യുവിലൂടെ ബാബു രാഷ്ട്രീയത്തിലെത്തി. 1977 ല്‍ കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാനായി, അങ്കം വെട്ടിയും കുതികാല്‍ വെട്ടിയുമാണ് ബാബു വളര്‍ന്നു വന്നത്. കഷേടത നിറഞ്ഞ ബാല്യം അദ്ദേഹത്തെ പക്വമതിയാക്കി. അങ്കമാലി മാര്‍ക്കറ്റ് റോഡിലുള്ള രണ്ടര സെന്റ് പുറമ്പോക്കിലായിരുന്ന അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്.
ആരെയും വെറുപ്പിക്കുന്ന പ്രകൃക്കാരനല്ല ബാബു. ഒരു ചെവിക്കുറ്റിയില്‍ അടിച്ചാല്‍ മറു ചെവിക്കുറ്റി കൂടി കാണിച്ചു കൊടുക്കണമെന്ന് പറയുന്ന ഒരാള്‍. മഹാത്മാഗാന്ധിയുടെ സിദ്ധാന്തങ്ങളില്‍ ഒന്നു മാത്രമാണ് ബാബു സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയത്. മദ്യപാനമില്ല പകരം മദ്യപാനികളെ എങ്ങനെ കൈയിലെടുക്കാം എന്നു മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്.
ഇടതിന്റെ ഉറച്ച കോട്ടയായ തൃപ്പൂണിത്തുറയില്‍ 1991 ല്‍ കന്നിഅങ്കത്തിനിറങ്ങിയ ബാബു എ.കെ ആന്റണിയുടെ വത്സലശിഷ്യനായാണ് അറിയപ്പെടുന്നത്. രാജീവ് ഗാന്ധിയുടെ മരണം ബാബുവിന് തുണയായി. ജയിച്ചു കയറിയ ബാബു പിന്നെ അമാന്തിച്ചില്ല പതിയെ പതിയെ രാഷ്ട്രീയകോണിയില്‍ പിടിച്ചുകയറി. ജനകീയനാണ് ബാബു. പാലായില്‍ മാണി എന്നു പറയുന്നതു പോലെയാണ് തൃപ്പൂണിത്തുറയില്‍ ബാബു. കല്യാണത്തിനും മരണത്തിനും ബാബു ഹാജരുണ്ടായിരുന്നു പുറമ്പോക്കില്‍ നിന്നും തൃപ്പൂണിത്തുറയിലെ കൊട്ടാരസദൃശമായ വീട്ടിലേയ്ക്ക് ബാബു ചുവടു മാറ്റി.
കെ ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെ വിവാഹചടങ്ങിനെത്തിയ എകെ ആന്റണി ബാബുവിന്റെ തത്സ്വരൂപം കണ്ട് അമ്പരന്നു. കല്യാണ ഹാള്‍ നിറയെ അബ്കാരികള്‍ . അബ്കാരികള്‍ മുന്നിലെത്തി തൊഴുതു നിന്നപ്പോള്‍ ബാബുവിനെ അടുത്ത് വിളിച്ച് എകെ ചോദിച്ചു. ഇതെന്താ ബാബു ഇവിടെയെല്ലാം ബാറുകാരാണല്ലോ
ആ ചോദ്യത്തിന്റെ അര്‍ത്ഥം ആന്റണി മനസിലാക്കിയത് ഇക്കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. വിശ്വസ്തനായ ഉമ്മന്‍ചാണ്ടി പണം വാരി വകുപ്പായ എക്‌സൈസ് ഏല്‍പ്പിച്ചു നല്‍കിയത് ഏറെ വിശ്വസ്തനായ കെ ബാബുവിനെയാണ്.
മന്ത്രിയായശേഷം എന്തായിരുന്നു പുകില്‍. മദ്യപിക്കരുതെന്ന് നാട്ടുകാര്‍ക്ക് സൗജന്യ ഉപദേശം. ചാനല്‍ പരസ്യം, റേഡിയോ പരസ്യം. പരസ്യം കൂടും തോറും ബബുവിന്റെ പോക്കറ്റ് നിറഞ്ഞു. ഇതിനെയാണ് ചാണക്യ തന്ത്രം എന്നു വിളിക്കുന്നത്. ഹിന്ദി സിനിമയിലെ വില്ലന്‍മാരെ പോലെയാണ് ബാബു.
https://www.facebook.com/Malayalivartha