സി.പി.എം നേതാക്കളുടെ സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണമെന്ന് വിജിലന്‍സിന് വി.മുരളീധരന്റെ കത്ത്

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ സ്വത്തുവിവരങ്ങളും അന്വേഷിക്കണമെന്ന് ബി.ജെ.പി മുന്‍സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ട് കത്തയച്ചു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനയച്ച കത്തിലാണ് മുരളീധരന്‍ ഈ ആവശ്യം ഉന്നയിച്ചത്. കേസന്വേഷിക്കേണ്ടവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പടെയാണ് കത്തയച്ചിരിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക സ്രോതസ്സുകളും വന്‍കിട ബിസിനസ്സും സംബന്ധിച്ചു അന്വേഷിക്കണം. രാഷ്ട്രീയ നേതാവ് മാത്രമായ കോടിയേരിയുടെ രണ്ട് മക്കളും പ്രത്യേകിച്ച് മറ്റൊരു തൊഴിലിലും ഏര്‍പ്പെടാതെ തന്നെ പെട്ടെന്ന് വന്‍കിട ബിസിനസ്സുകളിലേക്ക് പോവുകയായിരുന്നു.
കോടിയേരിയുടെ ഇളയ മകന്‍ ഒരു മലയാളി വ്യവസായിയുടെ വൈസ് പ്രസിഡന്റ് പോലും ആയി. മൂത്ത മകനും വിദേശത്ത് ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തുകഴിഞ്ഞു. ഇതിന്റെ പിറകിലുള്ള സാമ്ബത്തിക സ്രോതസ്സ് എന്താണെന്നതിനെക്കുറിച്ച് താങ്കളുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുരളീധരന്‍ കത്തില്‍ പറയുന്നു. കോടിയേരിയുടെ മകന്‍ വൈസ് പ്രസിഡന്റായിരുന്ന ഐ.ടി കമ്ബനിയുടെ സി. ഇ. ഒ ആയിരുന്നു പിണറായിയുടെ മകനും.
സി.പി. എം എം. പിയായ പി.കെ. ശ്രീമതിയുടെ മകനും കോടിയേരിയുടെ മകനും ചേര്‍ന്ന് മരുന്നു കമ്ബനി നടത്തുന്നതായി വാര്‍ത്ത വന്നിരുന്നു. എല്‍.ഡി. എഫ് ഭരണം പോയതോടെ കമ്ബനിയും അപ്രത്യക്ഷമായി. ചക്കിട്ടപ്പാറ ഖനനാനുമതിക്കായി സ്വകാര്യ കമ്ബനിയില്‍ നിന്നും അഞ്ചുകോടി രൂപ എളമരം കരിം കൈക്കൂലി വാങ്ങിയതായി അദ്ദേഹത്തിന്റെ ഡ്രൈവര്‍ തന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളും പരിശോധിക്കാന്‍ തയ്യാറാകണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha