ആരാണ് ഈ ദുഷ്ടനു വേണ്ടി വാദിക്കുന്നത്?

സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ പരാമര്‍ശത്തില്‍ വേദനിക്കുന്ന ഒരമ്മയുണ്ട്. സൗമ്യയുടെ അമ്മ സുമതി. തെളിവു ഹാജരാക്കാതെ ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചതിന്റെ കാരണം സര്‍ക്കാര്‍ അന്വേഷിക്കണം. ആരാണ് ഈ ദുഷ്ടനു വേണ്ടി വാദിക്കുന്നതെന്നു സുമതി പൊട്ടിക്കരഞ്ഞു കൊണ്ടു ചോദിച്ചു.
ഗോവിന്ദച്ചാമി രക്ഷപ്പെട്ടാല്‍ എന്റെ മരണം മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലായിരിക്കും. ഹൈക്കോടതിയില്‍ കേസ് നടത്തിയ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ സുപ്രീം കോടതിയിലും നിയോഗിക്കണം. കേസ് സുപ്രീംകോടതി വരെ എത്തിയിട്ടും നീതി കിട്ടാത്തതില്‍ ദുഃഖമുണ്ടെന്നും സുമതി മനോരമ ന്യൂസിനോടു പറഞ്ഞു.
സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടതിനും കൊലപ്പെടുത്തിയതിനും തെളിവ് എവിടെയെന്നു കോടതി ആരാഞ്ഞപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന്‍ ഭാഗത്തിനു കഴിഞ്ഞില്ല. സൗമ്യ പീഡനത്തിനിരയായെന്നു ബോധ്യപ്പെട്ടിട്ടുണ്ട്. മറ്റുകാര്യങ്ങളില്‍ മറുപടി വേണമെന്നു കോടതി വ്യക്തമാക്കി. കോടതിക്കുമുന്നില്‍ ഊഹാപോഹങ്ങള്‍ പറയരുതെന്നും സുപ്രീംകോടതി ജഡ്ജി പറഞ്ഞു. വധശിക്ഷയ്‌ക്കെതിരായ ഗോവിന്ദച്ചാമിയുടെ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
https://www.facebook.com/Malayalivartha