അഞ്ചു വയസുകാരന്‍ ആകാശവീലില്‍ നിന്ന് വീണു മരിച്ചു, രക്ഷിക്കാന്‍ ശ്രമിച്ച സഹോദരി ആശുപത്രില്‍

സ്വകാര്യ ഗ്രൂപ്പ് നടത്തിവന്ന കാര്‍ണിവലിലെ ആകാശവീലില്‍ നിന്ന് വീണ് അഞ്ച് വയസുള്ള കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകന്‍ അലന്‍ ആണ് മരിച്ചത്. സഹോദരി പ്രിയങ്ക(14) യെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലില്‍ നിന്ന് അലന്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെ പ്രിയങ്കയും വീണു. മരണമടഞ്ഞ അലന്‍ കൂത്താട്ടുകുളം ഗവ. എല്‍.പി.സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.
പരിക്കേറ്റ പ്രിയങ്ക ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കാര്‍ണിവലില്‍ റൈഡുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് പറയുന്നു.അപകടസമയം ആകാശവീല്‍ ഓടിയിരുന്നത് അമിതവേഗത്തിലായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിന് ശേഷം ഓടിക്കൂടിയവരാണ് കുട്ടികളെ ആശുപത്രീയില്‍ എത്തിച്ചത്. സംഭവസമയത്ത് കുട്ടികളുടെ മാതാപിതാക്കളും സ്ഥലത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha