Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ഡോ.ഷാനവാസിന്റെ മരണം: പുനരന്വേഷണം ആവശ്യപ്പെട്ട് ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ്

12 SEPTEMBER 2016 08:54 AM IST
മലയാളി വാര്‍ത്ത

ആദിവാസി ഗ്രോത്ര സമൂഹത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു ഡോ.ഷാനവാസ്. അവര്‍ക്കു വെണ്ടിയുള്ള ചികിത്സയ്ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നാല്‍ അദ്ദേഹത്തിന്റെ മരണം ദുരൂഹമായിരുന്നു. ഈ സാഹചര്യത്തില്‍ ഡോ.ഷാനവാസിന്റെ മരണം പുനരന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവ് ഇറക്കി.

എറണാകുളം റേഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക.
ഒന്നരവര്‍ഷം മുന്‍പാണ് ഡോ.ഷാനവാസ് മരിക്കുന്നത്. തുടര്‍ന്ന് എടവണ്ണ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് വാദമുയര്‍ന്നു. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലുകളെ തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. മുന്‍ അന്വേഷണ സംഘത്തിന്റെ ഫയലുകള്‍ ലഭിക്കുന്ന മുറയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അന്വേഷണത്തിന് തുടക്കമാകും.

2015 ഫെബ്രുവരി 13നായിരുന്നു ഷാനവാസിന്റെ മരണം. അധികാരികളുടെ പീഡനത്തെക്കുറിച്ചും മരുന്നു കമ്പനികള്‍ക്കെതിരെയും പരസ്യമായി പ്രതികരിച്ച ഷാനവാസ് സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് മരണം സംഭവിക്കുന്നത്.

ഛര്‍ദിക്കുന്നതിനിടെ ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് ആദ്യം അന്വേഷണം നടത്തിയ പൊലീസ് പറയുന്നത്.

ഒപ്പം ഷാനവാസ് അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു. ഛര്‍ദിച്ച ഷാനവാസിനെ കുളിപ്പിച്ച് വസ്ത്രം മാറ്റിയശേഷം സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ കിലോമീറ്ററുകള്‍ അകലെയുളള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരുന്നു മരണവും. ഇതിന് പിന്നിലുളള ദുരൂഹതകള്‍ നീക്കണമെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കമുളളവര്‍ ആവശ്യപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (3 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (15 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (28 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (47 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends