ശക്തന്റെ നാട്ടില്‍ ചരിത്രം കുറിയ്ക്കാന്‍ മൂന്ന് പെണ്‍പുലികള്‍

ഓണാഘോഷത്തിന് നിറം പകര്‍ന്ന് ശക്തന്റെ നാട്ടില്‍ ചരിത്രം കുറിയ്ക്കാന്‍ പെണ്‍പുലികളിറങ്ങും. വിയ്യൂര്‍ ദേശത്തിന്റെ 51 അംഗ പുലി സംഘത്തില്‍ ആണ്‍പുലികളോടൊപ്പം മൂന്നു വനിതകളും ഇന്ന് ചുവടുവയ്ക്കും. തൃശൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പെണ്‍പുലി സാന്നിധ്യം. വിമന്‍ ഇന്റഗ്രേഷന്‍ ആന്‍ഡ് ഗ്രോത്ത് ത്രൂ സ്‌പോര്‍ട്‌സ്' സംഘടനയാണ് വിയ്യൂര്‍ പുലിക്കളിസംഘത്തോടൊപ്പം ചേര്‍ന്ന് പുലിക്കളിയിലെ സ്ത്രീസാന്നിധ്യത്തിനു തുടക്കമിടുന്നത്.
കേരള പൊലീസ് അക്കാദമിയിലെ എഎസ്‌ഐ എന്‍.എ.വിനയ, ഫാഷന്‍ ഡിസൈനര്‍ സഖീന കോഴിക്കോട്, നിലമ്പൂര്‍ പുല്ലംങ്കോട് ഹൈസ്‌കൂളില്‍ അധ്യാപികയായ ദിവ്യ മലപ്പുറം എന്നിവരാണ് പുലിവേഷമിടുന്നത്.
ആണുങ്ങളുടേതുപോലെ തോന്നിക്കുന്ന പ്രത്യേക പുലിവേഷമാണ് ഇവര്‍ക്കൊരുക്കിയിരിക്കുന്നത്. പുലിനിറങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വസ്ത്രങ്ങളാണുപയോഗിക്കുക. പുലിമുഖങ്ങളുംമറ്റും ദേഹത്ത് വരഞ്ഞെടുക്കുകയുംചെയ്യും.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളുടെയും ഇടം ഉറപ്പിക്കലാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. വേഷത്തിലും അവതരണത്തിലും എല്ലാ വര്‍ഷവും പുതുമ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കുന്ന വിയ്യൂര്‍ ദേശം ഇത്തവണ വനിതാ സാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
https://www.facebook.com/Malayalivartha
























