ഓണാഘോഷയാത്രയുടെ പൊലിമ കുറയും

ഓണാഘോഷയാത്രയുടെ പൊലിമ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം, ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓണാഘോഷം സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയത്. സാധാരണ ഒരാഴ്ച നീണ്ടു നില്‍ക്കാറുള്ള ഓണാഘോഷം ഞായറാഴ്ച സമാപിക്കും.
ഓണാഘോഷം നടത്താന്‍ സര്‍ക്കാരിന് താത്പര്യമുണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഓണാഘോഷം വേണ്ടെന്നു വയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ വിവിധ കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഓണാഘോഷം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായത്. അപ്പോള്‍ ഓണം ഘോഷയാത്ര വേണ്ടെന്നു വച്ചു. പിന്നീട് അതിലും മാറ്റമുണ്ടായി.
സാധാരണ 150 ഓളം പ്ലോട്ടുകളും ഓണം ഘോഷയാത്രയില്‍ അണിനിരക്കാറുണ്ട്. ഇത്തവണ 75 പ്ലോട്ടുകള്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്ലോട്ടുകളാണ് അധികമുള്ളത്.
ഓണം ഘോഷ യാത്രയില്‍ പണം വാരി എറിയരുതെന്ന് സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓണം പോലുള്ള ഹൈന്ദവ ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടല്‍.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ച ക്രിസ്ത്യന്‍-മുസ്ലീം വോട്ടുകള്‍ കാരണമാണ് തങ്ങള്‍ അധികാരത്തിലെത്തിയതെന്ന് സിപിഎം ഔദ്യോഗിക നേതൃത്വം വിശ്വസിക്കുന്നു. ഹിന്ദു വോട്ടുകള്‍ ബിജെപിയുടെ പോക്കറ്റിലേയ്ക്ക് പോയെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഹിന്ദു വിരുദ്ധ വികാരം ഓണത്തിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha
























