Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...


പുഴയിലേക്ക് വീണ താക്കോല്‍ തിരയാനായി സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി... കുറ്റ്യാടി പുഴയില്‍ യുവാവ് മുങ്ങിമരിച്ചു....


കണ്ണീര്‍ക്കാഴ്ചയായി....ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു


ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി....

വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷം കൊണ്ടു വീട് ഉറപ്പാക്കാന്‍ സമഗ്ര ഭവനപദ്ധതി; ആയിരം സ്‌കൂളുകള്‍ ഹൈടെക് ആക്കാനും മന്ത്രിസഭാ തീരുമാനം

20 SEPTEMBER 2016 05:27 PM IST
മലയാളി വാര്‍ത്ത

സമ്പൂര്‍ണ ഭവന നിര്‍മ്മാണ പദ്ധതിക്കു മന്ത്രിസഭയുടെ അംഗീകാരം. വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും അഞ്ചു വര്‍ഷം കൊണ്ടു വീടു നല്‍കും. ഇത്തരത്തില്‍ ലഭിക്കുന്ന വീടുകള്‍ 20 വര്‍ഷത്തേക്കു വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്നും നിഷ്‌കര്‍ക്കിക്കും. വീടു വാടകയ്ക്കു നല്‍കാനും അനുവദിക്കില്ല. എന്നാല്‍, പിന്തുടര്‍ച്ചാവകാശിക്കു വീടു നല്‍കാന്‍ കഴിയും.
എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണു സമഗ്ര സമ്പൂര്‍ണ ഭവന നിര്‍മ്മാണപദ്ധതി മന്ത്രിസഭ പ്രഖ്യാപിച്ചത്. എല്ലാ തരത്തിലും പെട്ടവര്‍ക്ക് വീട് വയ്ക്കാനും മറ്റും ഉള്ള സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായി പ്രത്യേക സമിതിയെയും രൂപീകരിച്ചു. വീടില്ലാത്തവര്‍ക്ക് വീട് വയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കും. ഭൂമിയുള്ളവര്‍ക്ക് വീടുവയ്ക്കാനും പണം നല്‍കും. ഭൂമിയുണ്ടായിട്ടും വീടുപണി ആരംഭിച്ച് പൂര്‍ത്തിയാക്കാനാകാത്തവര്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കും. ഭൂമിയും വീടും ഇല്ലാത്തവര്‍ അടക്കം നാലുവിഭാഗക്കാരാണ് ഉള്ളത്. ഇവര്‍ക്കെല്ലാം വീട് നല്‍കുന്നതിനു ഭൂമിയുടെ ലഭ്യത ഉറപ്പാക്കണം. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതിനു പാര്‍പ്പിട സമുച്ചയ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. അവിടെ തൊഴില്‍ പരിശീലനവും നല്‍കും.
പാര്‍പ്പിട സമുച്ചയത്തിലാണ് എല്ലാവര്‍ക്കും വീട് നല്‍കുക. ഈ വീട് അവര്‍ക്ക് സ്വന്തമായിരിക്കും. എന്നാല്‍ വീട് വില്‍ക്കാനോ വാടകയ്ക്ക് കൈമാറാനോ സാധിക്കില്ല. 20 വര്‍ഷം കൊണ്ട് വീട് സ്വന്തമാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. അതിനായി ചെറിയ തുക വീടിനായി ഇവര്‍ അടയ്ക്കണം. താങ്ങാവുന്ന തുകയായിരിക്കും നിശ്ചയിക്കുക. അതിനുള്ളില്‍ വീട് വാടകയ്ക്ക് കൊടുക്കാനോ വില്‍ക്കാനോ പറ്റില്ല. ത്രിതല തലത്തില്‍ സമിതി രൂപീകരിക്കും. സംസ്ഥാനജില്ലാപഞ്ചായത്ത് തലത്തിലായിരിക്കും സമിതി. സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രിയായിരിക്കും ഈ ടാസ്‌ക്‌ഫോഴ്‌സിന്റെ അധ്യക്ഷന്‍. സാമൂഹ്യക്ഷേമവൈദ്യുതിപട്ടികജാതി പട്ടികവര്‍ഗഫിഷറീസ് മന്ത്രിമാര്‍ സമിതിയില്‍ ഉണ്ടാകും. പ്രതിപക്ഷനേതാവിനെ പ്രത്യേകക്ഷണിതാവാക്കും. പദ്ധതിയുടെ സിഇഒ ആയി തദ്ദേശ സെക്രട്ടറിയെയും ചുമതലപ്പെടുത്തും. ഭൂലഭ്യത ഉറപ്പാക്കല്‍, വിഭവസമാഹരണം, ഗുണഭോക്താവിനുള്ള മാനദണ്ഡം നിശ്ചയിക്കല്‍, പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കല്‍ എല്ലാം മിഷന്റെ പ്രധാന ദൗത്യം. സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
രോഗികള്‍ക്ക് അടിയന്തരമായി വൈദ്യപരിശോധന ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദമാക്കാന്‍ പ്രത്യേക ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കും. രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലാണ് പദ്ധതി തുടങ്ങുക. ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ തുടങ്ങി എല്ലാ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അലോപ്പതിആയുര്‍വേദഹോമിയോ രംഗത്തും രോഗികളുടെ സാന്ദ്രതയ്ക്ക് അനുസരിച്ച് പദ്ധതി നടപ്പാക്കും. കുടുംബങ്ങളുമായി നേരിട്ട് ഡോക്ടര്‍ ബന്ധപ്പെടുന്ന തരത്തിലുള്ള ഇടപെടല്‍ ആണ് ഉദ്ദേശിക്കുന്നത്. ഇതിനും ഒരു സംസ്ഥാന തല ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനാകുന്ന ടാസ്‌ക്‌ഫോഴ്‌സില്‍ ഉപാധ്യക്ഷനായി ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ് പ്രത്യേകക്ഷണിതാവ് എന്നിവരായിരിക്കും. തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറി ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി എന്നിവരും ടാസ്‌ക്‌ഫോഴ്‌സില്‍ ഉണ്ടാകും.
സ്‌കൂള്‍ വിദ്യാഭ്യാസത്തിലും സമഗ്രമാറ്റം ലക്ഷ്യമിടുന്നു. പ്രീെ്രെപമറി മുതലുള്ള പഠനസൗകര്യം ഉറപ്പാക്കും. പഠനത്തില്‍ പിന്നിലാകുന്നവര്‍ക്ക് പ്രത്യേക ശിക്ഷണം നല്‍കും. ഐടി പഠനത്തിന് പ്രത്യേക ഊന്നല്‍ നല്‍കും. കൗമാരക്കാര്‍ക്ക് പ്രത്യേക കൗണ്‍സിലിങ് ഏര്‍പ്പാടാക്കും. അതോടൊപ്പം വിവിധ തൊഴിലില്‍ വൈവിധ്യം നേടുന്നതിനു സ്‌കില്‍ ഡവലപ്പ്‌മെന്റ് കേന്ദ്രങ്ങളും ആരംഭിക്കും. സമഗ്രമായ വിദ്യാഭ്യാസ നവീകരണ പദ്ധതിക്ക് രൂപം കൊടുക്കുകയാണ് സര്‍ക്കാര്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകളാക്കി സര്‍ക്കാര്‍ സ്‌കൂളുകളെ ഉയര്‍ത്തും.
ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാക്കും. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കും. അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനകള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ കാലാനുസൃത വികസനം നടപ്പിലാക്കും. സര്‍ക്കാരിനൊപ്പം നാട്ടുകാരുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
നൂറുവര്‍ഷത്തിലധികവും അമ്പതു വര്‍ഷത്തിലധികവും കാലപ്പഴക്കമുള്ള സ്‌കൂളുകള്‍ക്കു പ്രത്യേക പാക്കേജ് അടിസ്ഥാനത്തില്‍ സഹായം നല്‍കും. പൊതുവിദ്യാലയങ്ങളില്‍ പലതിലും ഭാഷാപഠനത്തിന് പ്രാധാന്യം നല്‍കും. മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ ഇംഗ്ലീഷിനും ഐടിക്കും പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17 കാരിക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം  (1 hour ago)

വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്‍ന്നുവീണ് പത്തുപേര്‍ക്ക് പരിക്ക്  (2 hours ago)

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്  (3 hours ago)

മുഖ്യമന്ത്രിക്കൊപ്പം വിഡി സതീശന്‍ സദ്യ കഴിച്ചതിനെ വിമര്‍ശിച്ച് കെ സുധാകരന്‍  (3 hours ago)

കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് വി.എസ് സുജിത്ത്  (3 hours ago)

കേരളത്തിന്റെ ശിശു മരണ നിരക്ക് യുഎസിനേക്കാള്‍ കുറവ് : കേരളം വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നത് ചരിത്രത്തിലാദ്യം  (4 hours ago)

വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

ഡല്‍ഹിയില്‍ ഒട്ടേറെ യുവതികളെ രാഹുല്‍ വലയിലാക്കി ദുരുപയോഗം ചെയ്‌തെന്നും, പണം കൊടുത്തും, വഞ്ചന നടത്തിയും കേസുകള്‍ ഒഴിവാക്കിയെന്ന് റിപ്പോർട്ടുകൾ: ഡല്‍ഹിയില്‍ മഹിളാ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍, വരെ രാ  (4 hours ago)

‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...  (5 hours ago)

വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...  (5 hours ago)

കേരളത്തില്‍ അടുത്ത ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പര്‍ എത്തുക....  (6 hours ago)

അജ്ഞാതന്റെ വെടിയേറ്റ് രണ്ടുമരണം....  (6 hours ago)

വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

സമൂഹ്യ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു...  (6 hours ago)

റിപ്പോർട്ട് പുറത്ത്  (7 hours ago)

Malayali Vartha Recommends