ടെക്‌നോപാര്‍ക്ക് ജീവനക്കാരി ഹോസ്റ്റല്‍ ടെറസില്‍ മരിച്ചനിലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ഹോസ്റ്റലിന്റെ ടെറസില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട സ്വദേശിനി ആശ(23)യാണ് മരിച്ചത്. ടെക്‌നോപാര്‍ക്കിലെ ജോലി രാജിവച്ചതിന് പിന്നാലെയാണ് മരണം. ജീവിച്ചുമതിയായെന്ന് എഴുതിയ ഒരു കുറിപ്പും മൃതദേഹത്തിനടുത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിച്ചുമതിയായെന്നും മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ട്‌കൊടുക്കും.
https://www.facebook.com/Malayalivartha