Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മോദിയുടെ സന്ദര്‍ശനശേഷമുള്ള കോഴിക്കോട് കടപ്പുറത്തെ മാലിന്യദൃശ്യം പ്രചരിപ്പിച്ച വിദ്യാര്‍ഥിക്ക് സംഘപരിവാര്‍ ഭീഷണി

28 SEPTEMBER 2016 07:35 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി സമ്മേളനത്തിനുശേഷമുള്ള കോഴിക്കോട് കടപ്പുറത്തെ മാലിന്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച യുവാവിന് സംഘപരിവാര്‍ ഭീഷണി. കോഴിക്കോട് എം.ബി.എല്‍ മീഡിയ സ്‌കൂള്‍ വിദ്യാര്‍ഥി ഷമീര്‍ കാസിമിനുനേരെയാണ് ഭീഷണി.
നിലമ്പൂര്‍ പൂക്കോട്ടുപാടത്ത് ചൊവ്വാഴ്ച രാത്രി ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഷമീറിനെതിരെ പ്രതിഷേധ ജാഥ നടത്തിയിരുന്നു. 'കയ്യുവെട്ടും കാലുവെട്ടും' എന്നിങ്ങനെയുള്ള പരസ്യമായ ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു ജാഥയെന്ന് ഷമീര്‍ പറഞ്ഞു.
തന്റെ ചിത്രത്തിനൊപ്പം 'ഇവന്‍ നിലമ്പൂരാണ്. നിലമ്പൂര്‍ എവിടെക്കണ്ടാലും ശരിയാക്കിക്കൊള്ളൂ' എന്ന കുറിപ്പും ചേര്‍ത്ത് പല ഫേസ്ബുക്ക്, വാട്‌സ്ആപ്പു ഗ്രൂപ്പുകളും വഴി പ്രചരിപ്പിക്കുകയാണെന്ന് ഷമീര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ഇതു ശ്രദ്ധയില്‍പ്പെട്ട തന്റെ സുഹൃത്തുക്കളാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്നും അദ്ദേഹം പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനുശേഷമുള്ള കോഴിക്കോട് കടപ്പുറത്തിന്റെ ദൃശ്യം പകര്‍ത്തിയാണ് ഷമീര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തത്. 'സ്വച്ഛ്ഭാരത് കാമ്പയിന്റെ പിതാവ് നരേന്ദ്രമോദി വന്നതിനുശേഷം കോഴിക്കോട് കടപ്പുറം' എന്ന വിശേഷണത്തോടെയിട്ട ഈ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതോടെയാണ് ഭീഷണിയുണ്ടായതെന്ന് ഷമീര്‍ പറഞ്ഞു.
ആദ്യ പോസ്റ്റിനുശേഷം ഫേസ്ബുക്ക് വഴി ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. 'ഞ്ഞ് വല്ലാതെ തുള്ളണ്ട' എന്ന തരത്തില്‍ കുറച്ചുമയത്തിലായിരുന്നു അത്. എന്നാല്‍ ഈ വീഡിയോ പുറത്തുവിട്ടതുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകരും ടൂറിസം വകുപ്പിലെ ശുചീകരണ തൊഴിലാളികളും കോഴിക്കോട് കടപ്പുറം വൃത്തിയാക്കിയിരുന്നു. അക്കാര്യം പരിശോധിച്ചശേഷം ഞാന്‍ അതുസംബന്ധിച്ച് ഒരു പോസ്റ്റിട്ടിരുന്നു. ഇതിനു താഴെ 'ബാപ്പ, ഉമ്മ, പെങ്ങള്‍ എന്നിങ്ങനെ കുടുംബത്തിലുള്ളവരെ പച്ചക്ക് തെറിവിളിക്കുന്ന കമന്റുകളാണ് വന്നത്.' ഷമീര്‍ പറയുന്നു.
ശനിയാഴ്ച പരിപാടി നടന്ന വേദിയിലെ മാലിന്യത്തിന്റെ ദൃശ്യങ്ങള്‍ ഞായറാഴ്ച രാവിലെയാണ് പകര്‍ത്തിയത്. ക്ലീനാക്കുമെന്ന് കരുതി ഞായറാഴ്ച ഉച്ചവരെ കാത്തിരുന്നു. എന്നിട്ടും വൃത്തിയാക്കാതായതോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും അദ്ദേഹം പറയുന്നു.
ഈ സംഭവത്തിനുശേഷം തന്റെ ഒരു പൊളിറ്റിക്കല്‍ വ്യൂവില്‍ ബ്രാന്റ് ചെയ്യാനാണ് ശ്രമിക്കുന്നത്. ഒരു ജേണലിസ്റ്റ് വിദ്യാര്‍ഥിയെന്ന നിലയില്‍ മാത്രമാണ് താന്‍ ആ പോസ്റ്റിട്ടതെന്നും ഷമീര്‍ വ്യക്തമാക്കി. മോദിയുടെ സ്ഥാനത്ത് മറ്റേത് പാര്‍ട്ടിയുടെ നേതാവായിരുന്നെങ്കിലും താനിതു ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (3 minutes ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (1 hour ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (2 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (2 hours ago)

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ!!!!  (3 hours ago)

തീയേ തലൈവിയേ... ഓട്ടം തുള്ളലിലെ രണ്ടാമത് വീഡിയോ സോങ് പുറത്തു വിട്ട്!!!  (3 hours ago)

ട്രമ്പിന്റെ ഭീഷണി  (3 hours ago)

ചില ട്രെയിനുകൾ വൈകും  (4 hours ago)

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (4 hours ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (4 hours ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (4 hours ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (4 hours ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (4 hours ago)

Malayali Vartha Recommends