സ്വാശ്രയ സമരം ഒരു പുകമറ മാത്രം ? തിരഞ്ഞെടുപ്പില്‍ പരോക്ഷമായി സഹായം തേടിയ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസ്സ് നേതൃത്വത്തിന് തലവേദനയായതിനെ തുടര്‍ന്നുള്ള കോമാളിത്തരങ്ങള്‍ മാത്രമോ ഈ സമരം ?

സ്വാശ്രയ മാനേജ്‌മെന്റുകളുമായി കരാറിലേര്‍പ്പെട്ട പുതിയ സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിധേയപ്പെടാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രേരിപ്പിക്കാത്തത് ഇടതു പക്ഷ സര്‍ക്കാരിനോടുള്ള പ്രതിപക്ഷ മനോഭാവം മാത്രമാണോ എന്നോ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിലവില്‍ സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളും, കരാറുകളും പരസ്യമായ സമയത്തു പോലും നിശ്ശബ്ദരായിരുന്ന പ്രതിപക്ഷം ഒരു സുപ്രഭാതത്തില്‍ സമരത്തിന് ആഹ്വാനം ചെയ്തതും നിയമസഭയില്‍ അഴിഞ്ഞാടിയതും എന്തിനായിരുന്നു ?
കോണ്‍ഗ്രസ്സിലെ തന്നെ പടലപ്പിണക്കവും ഗ്രൂപ് തര്‍ക്കങ്ങളും കഴിഞ്ഞ് പൊതു പ്രശനങ്ങളില്‍ ഇടപെടുന്നതിനോ പ്രതികരിക്കുന്നതിനോ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നില്ല. ആദ്യ 100 ദിനങ്ങള്‍ക്കുളളില്‍ പിണറായി സര്‍ക്കാരിനു ലഭിച്ച അഭിനന്ദനങ്ങളും സംസ്ഥാനത്ത് ഒരു പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിനു കാരണമായി. കൂടെ ഭരണത്തിലിരുന്നപ്പോള്‍ കേരളക്കരയാകെ ആടിയുലച്ച മദ്യനിരോധനത്തിന് മുന്നില്‍ നിന്ന മുന്‍ മന്ത്രി കെ ബാബുവിനെതിരായുള്ള വിജിലന്‍സ് അന്വേഷണത്തിലൂടെയും കോണ്‍ഗ്രസ്സിന് തലവേദനയായിരുന്നു. വിജിലന്‍സ് പരിശോധനയുടെ തുടക്കത്തില്‍ കെ ബാബുവിനെ പിന്തുണക്കുന്നതിനോ എതിര്‍ക്കുന്നതിനോ കോണ്‍ഗ്രസ്സ് നേതൃത്വം തയാറായിരുന്നില്ല. മറിച്ച് പരിശോധനകള്‍ കഴിഞ്ഞപ്പോള്‍ ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല എന്ന സാഹചര്യത്തിലാണ് വിഎം സുധീരനടക്കം നേതാക്കന്മാര്‍ ബാബുവിനെ അനുകൂലിച്ച് രംഗത്തെത്തിയത്.
സര്‍ക്കാര്‍ ചുമതലയേറ്റത്തിന് ശേഷം കോണ്‍ഗ്രസ്സ് ഒരടി പിന്നിലേക്ക് മാറിയ സാഹചര്യം മുതലെടുക്കാന്‍ അധികം താമസിയാതെ ആരാണ് കടന്നുവന്നതെന്ന് സമീപകാല വാര്‍ത്തകള്‍ എടുത്തു നോക്കിയാല്‍ അറിയാന്‍ കഴിയും. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അപ്രസക്തമാക്കി മുഖ്യപ്രതിപക്ഷ കക്ഷി എന്ന നിലയിലേയ്ക്ക് ബിജെപി ഉയര്‍ന്നുവന്നു എന്നതായിരുന്നു ഈ സമയത്തെ ശ്രദ്ദേയമായ കാര്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കാള്‍ ഉച്ചത്തിലും ശക്തിയിലും സര്‍ക്കാരിനെ ആക്രമിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മുന്നിലുണ്ടായിരുന്നു എന്നത് ഒരു വാസ്തവമാണ്. സര്‍ക്കാരിനെ ഒരു പരിധിവരെ പ്രതിസന്ധിയിലാക്കിയ എംകെ ദാമോദരന്‍ വിവാദത്തില്‍ പോലും കോണ്‍ഗ്രസ് നിഷ്‌ക്രിയമായപ്പോള്‍ കുമ്മനത്തിന്റെ ശബ്ദമായിരുന്നു മദ്ധ്യമങ്ങളിലടക്കം ഉയര്‍ന്നിരുന്നത് എന്നത് നിസ്സംശയം പറയാം. എംകെ ദാമോദരനെതിരെ നിയമപ്പോരാട്ടവുമായി കുമ്മനം ഹൈക്കോടതിയിലെത്തുകയും ആ കേസ് പരിഗണിച്ച ആദ്യദിവസം എം കെ ദാമോദരന് തന്ത്രപരമായി പിന്‍വലിയുക കൂടി ചെയ്യേണ്ടി വന്നതോടെ കേരളത്തിന്റെ അനൗദ്യോഗിക പ്രതിപക്ഷ നേതാവായി കുമ്മനം മാറി.
നിലവിളക്കു വിവാദം, ശബരിമലയിലെ സ്ത്രീ പ്രവേശം തുടങ്ങിയ കാര്യങ്ങളിലൊക്കെ നേര്‍ക്കുനേര്‍ നിന്നത് ഭരണപക്ഷവും ബിജെപിയുമാണ്. വര്‍ഗീയത കലര്‍ത്തിത്തന്നെ ബിജെപി ആക്രമണം തൊടുത്തപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല എന്നുള്ളത് ശ്രദ്ധേയമായിരുന്നു. ആ സമയത് കോണ്‍ഗ്രസ്സ് നേതൃത്വാന്‍ ഇടപെടാത്തതിനുള്ള സാഹചര്യം എന്തായിരുന്നു എന്നുള്ളത് ഇന്നും അവ്യക്തം. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് തങ്ങളെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യം കൂടി കണ്ടപ്പോഴാണ് കളി കൈവിട്ടു തുടങ്ങിയ കാര്യം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കിയത്. തക്കസമയത്ത് കാര്യങ്ങളുടെ ഗതി മനസിലാക്കിയ കോണ്‍ഗ്രസ്സ് നേതൃത്വം നിയമസഭാ സമ്മേളനത്തില്‍ കൈവിട്ട ആര്‍ജ്ജവം വീണ്ടെടുത്തു. നിയമസഭാ സമ്മേളനത്തില്‍ പടലപ്പിണക്കങ്ങള്‍ മറന്ന് ശക്തമായ രീതിയില്‍ തന്നെ സ്വാശ്രയ കരാറിനെതിരെ പ്രതികരിച്ചു, മുദ്രാവാക്യം വിളിച്ചു , സമ്മേളനം ബഹിഷ്‌കരിച്ചു. ഇതില്‍ കൂടുതല്‍ എന്താണ് ഒരു പ്രതിപക്ഷമെന്ന രീതിയില്‍ ചെയ്യേണ്ടിയിരുന്നത്.
കണ്‍ഗ്രസ്സ് കുട്ടിനേതാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളടക്കം ഏറ്റെടുത്തു. സംഭവം ക്ലാസ്സായി മാധ്യമങ്ങളിലും കേരളക്കരയിലും ചൂടുള്ള ചര്‍ച്ചകള്‍ക്കും വാദ പ്രതിവാദങ്ങള്‍ക്കും ഇടയായി. കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം വേണ്ടതും രാഷ്ട്രീയത്തില്‍ സജീവമായി.
എന്നാല്‍ ഈ സമരത്തിന്റെ ആവശ്യകത എന്തായിരുന്നു ? മാനേജ്‌മെന്റുകളുമായി കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയതിനേക്കാള്‍ നല്ല രീതിയിലുള്ള കരാറാണ് ഇപ്പോഴത്തേതെന്നു ആര്‍ക്കാണ് അറിയാത്തത്. ജനപക്ഷത്തു നിന്നും മത്സരിച്ചു ജയിച്ചെന്ന് അവകാശപ്പെടുന്ന പിസി ജോര്‍ജ്ജ്, ഈ സമരം ആര്‍ക്കു വേണ്ടിയാണെന്ന് ചോദിച്ചിരുന്നു. പരിശോധിച്ചാലറിയാം മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മെറിറ്റ് സീറ്റുകള്‍, കുറഞ്ഞ ഫീസ്, പിന്നെ ഈ സമരത്തിന്റെ കാലിക പ്രസക്തി എന്താനണ് എന്ന് ചോദിച്ചാല്‍, കോണ്‍ഗ്രസ്സ് നേതൃത്വം ഈ സമരം ഏറ്റെടുത്തതോടെ അപ്രത്യക്ഷനായ ഒരു നേതാവുണ്ട്, ആരാണെന്നു ചടോയ്ച്ചല്‍ കുമ്മനം രാജ ശേഖരനും ബിജെപിയും.
സര്‍ക്കാറിന്റെ നടപടികള്‍ക്ക് ശക്തമായ രീതിയില്‍ പ്രതികരണം നടത്തിയിരുന്ന ബിജെപി എന്തുകൊണ്ട് ഈ പ്രശ്‌നത്തില്‍ ശബ്ദമുയര്‍ത്തുന്നില്ല. പിണറായി സര്‍ക്കാരിനെതിരെ ഇത് വരെ ലഭിച്ച എല്ലാ അവസരങ്ങളും കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ മൂര്‍ച്ചയോടെ എടുത്തു പ്രയോഗിച്ചത് ബിജെപി ആയിരുന്നില്ലേ ? ഇതില്‍ നിന്നും മനസിലാക്കേണ്ട കാര്യം എന്തെന്നാല്‍ നിലവില്‍ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ കരാറില്‍ നിന്ന് പിന്മാറാന്‍ പിണറായി സര്‍ക്കാര്‍ ഒരിക്കലുംമുതിരില്ലന്നുറപ്പാണ്. കോണ്‍ഗ്രസ്സ് നേതൃത്വത്തിന് ഇതറിയാം എന്നുള്ളതും ഒരു വാസ്തവമാണ്, പക്ഷെ നിയമസഭക്ക് പുറത്ത് ബിജെപി നടത്തിയ നീക്കം മനസിലാക്കി നിയമസഭയില്‍ നിന്ന് തന്നെ ഇത്തരത്തില്‍ വാര്‍ത്താ പ്രാധാന്യത്തോടെ സര്‍ക്കാരിനെ എതിര്‍ക്കുകയും സഭാ സമ്മേളനത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തതോടെ സമരം മാധ്യമണങ്ങളില്‍ നിറഞ്ഞു. ഇതുവരെ ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നും ജനശ്രദ്ധ ഇപ്പോള്‍ സ്വാശ്രയ സമരത്തില്‍ എത്തി നില്‍ക്കുന്നു, ബിജെപി നേതൃത്വം സഭക്കകത്തോ പുറത്തോ പ്രതികരിക്കാനാവാതെയായിരുന്നു. ഇതുവരെ സകല ചാനലുകളിലും നിറഞ്ഞു നിന്നിരുന്ന കുമ്മനം രാജശേഖരനെ ചാനലുകള്‍ മറന്നു. ഇപ്പോള്‍ പഴയതുപോലെ തന്നെ ചാനലുകളില്‍ ഇടതുപക്ഷ വലതുപക്ഷ നേതാക്കള്‍ കളം നിറഞ്ഞു. ചര്‍ച്ചകള്‍ മുന്നോട്ടു പോകുമ്പോഴും സമരത്തിലൂടെ മാനേജ്‌മെന്റുകളുമായുള്ള കാരാറിയില്‍ മാറ്റം വരാനും പോകുന്നില്ല എന്ന് തന്നെയാണ് മുഖ്യമന്ത്രീയുടെ നിലപാട്. സ്വാശ്രയവുമായി ബന്ധപ്പെട്ട് സമരം പരാജയപ്പെട്ടാലും ബിജെപിയുടെ അവസരോചിതമായി മുഖ്യധാരയിലേക്ക് കടന്നു വരാനുള്ള ശ്രമത്തെ തടയുന്നതില്‍ ഈ സമരം വിജയിച്ചു എന്ന് തന്നെയാണ് മനസിലാകുന്നത്.
https://www.facebook.com/Malayalivartha