സ്വാശ്രയ പ്രശ്‌നം: കോടീശ്വരന്‍മാര്‍ സുധീരനും രമേശിനുമെതിരെ

സ്വാശ്രയവിദ്യാഭ്യാസ മേഖലയില്‍ കോടികള്‍ മുടക്കിയിട്ടുള്ള ബിസിനസുകാര്‍ കോണ്‍ഗ്രസ്സിന് എതിരാവുന്നു. വി.എം.സുധീരനും രമേശ് ചെന്നിത്തലക്കുമെതിരെ അണിനിരക്കുകയാണ് ഇവര്‍. ബിസിനസുകാരുടെ കോപം ഉച്ചസ്ഥായിയിലാക്കാന്‍ ചര്‍ച്ചകള്‍ സജീവമാണ്. അതിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനു വേണ്ടി കോടികള്‍ മുടക്കിയ ബിസിനസുകാര്‍ തങ്ങളുടെ പരാതികളുമായി കോണ്‍ഗ്രസ് ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങുന്നു.
മുസ്ലീംലീഗിനെ പോലുള്ള ഘടകകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ വരും ദിവസങ്ങളില്‍ രംഗത്തുവരാനും സാധ്യതയുണ്ട്. നിരവധി ലീഗ് നേതാക്കള്‍ക്ക് സ്വാശ്രയമാനേജുമെന്റുകാരുമായി സജീവ ബന്ധമുണ്ട്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് വാങ്ങുന്ന തലവരിപണത്തെക്കുറിച്ചുള്ള അന്വേഷണം വ്യാപിക്കുകയാണെങ്കില്‍ പലരും അകത്താകുമെന്നാണ് കരുതുന്നത്. അന്വേഷണം ജേക്കബ് തോമസിന്റെ കൈയിലെത്തിയാല്‍ ആരെല്ലാം അകത്താകുമെന്ന് ആര്‍ക്കും നിശ്ചയമില്ല.
തലവരിപണം വാങ്ങുന്നവരെക്കാള്‍ ഭയക്കുന്നത് തലവരി നല്‍കിയ രാഷ്ട്രീയ നേതാക്കളാണ്. എങ്ങനെയാണ് ഇത്രയധികം പണം വന്നതെന്ന് അവര്‍ നിയമസംവിധാനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കേണ്ടി വരും. മനോരമ ന്യൂസാണ് തലവരിപണത്തിന്റെ ശബ്ദരേഖ ആദ്യം പിറത്തുവിട്ടത്. തൊട്ടുപിന്നാലെ ഏഷ്യാനെറ്റ് ന്യൂസും വാര്‍ത്ത സംപ്രേഷണം ചെയ്തു.
കേരളത്തിലെ നിരവധി നേതാക്കളുടെ മക്കളും മരുമക്കളും തലവരിപണം നല്‍കിയാണ് പ്രവേശനം നേടിയിട്ടുള്ളത്. എം.ഇ.എസ് ഗ്രൂപ്പ് മേധാവി ഡോ.ഫസല്‍ ഗഫൂര്‍ ഇതിന്റെ കണക്കുകളും പുറത്തുവിട്ടു. ഫലത്തില്‍ സ്വാശ്രയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം കോണ്‍ഗ്രസിന് എതിരായി തീര്‍ന്നിരിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇങ്ങനെയൊക്കെ തന്നെ കാണിക്കുമെന്ന് അവര്‍ക്കറിയാം.
രാഷ്ട്രീയനേതാക്കളുടെ പൂര്‍ണവിവരം പുറത്തുവിടുകയാണെങ്കില്‍ പലരും പ്രതിസന്ധിയിലാകും. അതു തന്നെയാണ് നേതാക്കളെ ഭയപ്പെടുത്തുന്നത്. ജേക്കബ് തോമസിന് അന്വേഷണം കൈമാറിയതിലൂടെ താന്‍ ആരെയും ഭയക്കുന്നില്ലെന്നാണ് പിണറായി പറയുന്നത്.
https://www.facebook.com/Malayalivartha