ഭുവനചന്ദ്രനെ കൊന്നതാണോ?

ട്രാഫിക് പോലീസ് സൂപ്രണ്ട് ഭുവനചന്ദ്രന്റെ മരണം കൊലപാതകമാണെന്ന് പൊലീസിന് സംശയം. ധാരാളം ക്രിമിനല്‍ ബന്ധങ്ങള്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഭുവനചന്ദ്രന്‍. ധാരാളം കേസുകളിലും അദ്ദേഹം ആരോപണവിധേയനായിരുന്നു. ഭുവനചന്ദ്രന്റെ നീക്കങ്ങള്‍ പലതും നേരത്തെ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഏറെ വൈകിയാണ് ഭുവനചന്ദ്രന് ഐ.പി.എസ് ലഭിച്ചത്. അതിനു കാരണം അദ്ദേഹത്തിന്റെ പേരിലുള്ള കേസുകളായിരുന്നു.
നിര്‍ണായകമായ തസ്തികകളിലൊന്നും ഭുവനചന്ദ്രന് പോലീസ് ഇടം നല്‍കിയിരുന്നില്ല. പൊലീസിന് ഭുവനചന്ദ്രനെ വിശ്വാസമില്ലാത്തതായിരുന്നു കാരണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഭുവനചന്ദ്രന് ഐ.പി.എസ് നല്‍കാന്‍ ശുപാര്‍ശ ഉണ്ടായതും ഐ.പി.എസ് നല്‍കിയതും. കോണ്‍ഗ്രസ് ബന്ധങ്ങളാണ് അദ്ദേഹത്തിന് തുണയേകിയത്.
ഭുവനചന്ദ്രന്റെ പേരിലുള്ള കേസുകള്‍ പലതും അന്വേഷണഘട്ടത്തിലാണെന്ന് പോലീസ് വൃത്തങ്ങള്‍ തന്നെ സൂചന നല്‍കുന്നു. അദ്ദേഹം തൃശൂര്‍ പോലീസ് അക്കാദമിയില്‍ ജോലി ചെയ്തിരുന്ന കാലത്താണ് അക്കാദമിയില്‍ നിന്നും തോക്കുകള്‍ കാണാതെ പോയത്. ആരെയും കൂസാത്ത പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഭുവനചന്ദ്രന്‍. സിനിമാകഥാപാത്രങ്ങളെ വെല്ലുന്ന ധൈര്യമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മേലുദ്യോഗസ്ഥര്‍ക്കൊക്കെ അദ്ദേഹം എന്നും ബാധ്യതയായിരുന്നു. ഐ.പി.എസുകാരില്‍ പലരും ഭുവനചന്ദ്രനെ കീഴുദ്യോഗസ്ഥനാക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പറഞ്ഞാല്‍ കേള്‍ക്കില്ല എന്നതായിരുന്നു കാര്യം.
എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ കൊല്ലത്തു ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് മരണം സംഭവിച്ചത്.പോലീസ് അന്വേഷിച്ചു വരുന്നു. ചില ക്രിമിനലുകള്‍ക്ക് ഒപ്പമാണ് അദ്ദേഹം അവസാനം ചെലവിട്ടതെന്നും പോലീസ് സംശയിക്കുന്നു. അങ്ങനെയാണെങ്കില്‍ മരണം സംഭവിച്ചു പുറത്ത് വന്ന കഥകള്‍ പോലീസ് അവിശ്വസിക്കും. അന്വേഷണം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha