സ്വാശ്രയസമരത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍, എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സര്‍ക്കാരിനോട് വിഎസ്

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന്റെ നയം തെറ്റാണെന്ന സൂചനയുമായ വിഎസ് അതച്യുതാനന്ദന്‍. നിയമസഭയില്‍ നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ സമരം ഇത്രയം പെട്ടന്ന് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലെത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്നും വിഎസ് പറഞ്ഞു.
സ്വാശ്രയ കോളജ് ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനെതിരെ നിയമസഭയില്‍ നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ കഴിഞ്ഞ ദിവസം വിഎസ് കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യവുമായി വിഎസ് രംഗത്തെത്തിയത്. അതിനിടെ, വിഎസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ന്യായമായി ചിന്തിക്കുന്നവര്‍ വിഎസിന്റെ വാക്കുകള്‍ ശരിവയ്ക്കുമെന്നും സര്‍ക്കാര്‍ ക്രിയാത്മക നിലപാട് സ്വീകരിക്കാത്തത് ദൗഭാഗ്യകരമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞു. വിഎസിന്റെ വാക്കുകളെങ്കിലും സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, നിയമസഭാ കവാടത്തില്‍ എംഎല്‍എമാരുടെ നിരാഹാരസമരം അഞ്ചാം ദിവസവും തുടരുകയാണ്. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ലീഗ് എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്നും ആബിദ് ഹുസൈന്‍ തങ്ങളും അനുഭാവ സത്യഗ്രഹവും തുടരുന്നുണ്ട്. അനൂപ് ജേക്കബിനെ ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അതേസമയം, ഫീസ് കുറച്ചുകൊണ്ടുളള ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha