സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള നിര്‍ത്തിവെച്ചു

സ്വാശ്രയ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ചു. സ്വാശ്രയപ്രശ്‌നത്തില്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് സ്പീക്കര്‍ ഇരുവിഭാഗത്തേയും ചര്‍ച്ചക്ക് വിളിച്ചെങ്കിലും ചര്‍ച്ചയില്‍ തീരുമാനമായില്ല. സ്വാശ്രയ വിഷയത്തില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗ തീരുമാനം. വിദ്യാര്‍ഥി യുവജന സംഘടനകളെ അണിനിരത്തി ജില്ലാ ആസ്ഥാനങ്ങളില്‍ സമരം വ്യാപിപ്പിക്കാനാണ് മുന്നണിയുടെ നീക്കം.
ഇതിനിടെ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ ആരോഗ്യനില മോശമായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നു. ഇപ്പോള്‍ നിരാഹാരം നടത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാലും സമരം തുടരാനാണ് നേതൃത്വത്തിന്റെ തീരുമാനം. പകരം റോജി എം.ജോണ്‍, വി.ടി.ബല്‍റാം, കെ.എസ്.ശബരീനാഥന്‍ എന്നിവര്‍ നിരാഹാരം തുടങ്ങിയേക്കും.
നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ സഭയ്ക്ക് അകത്തും ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷനീക്കം.
https://www.facebook.com/Malayalivartha