ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
കാഞ്ചിയാറില്‍ ദളിതനായ വ്യക്തിയുടെ മൃതദേഹം ക്രൈസ്തവസഭ പുറത്തെടുത്ത് പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ച സംഭവത്തില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഹര്‍ത്താല്‍. സെപ്തംബര്‍ 16 ന് നടന്ന സംഭവത്തില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. അനുമതിയില്ലാതെ പള്ളി സെമിത്തേരയില്‍ മൃതദേഹം അടക്കിയതാണ് മൃതദേഹം പുറത്തെടുത്ത് വേറെ അടക്കാന്‍ നിര്‍ദേശിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ബന്ധുക്കളെ പോലും അറിയിക്കാതെയാണ് വേറെ സംസ്‌ക്കരിച്ചതെന്നാണ് മറുഭാഗത്തിന്റെ ആരോപണം.
https://www.facebook.com/Malayalivartha