പട്ടിണി കിടന്നു മരിച്ചാലും പരിഹാരമില്ലെന്നു പിണറായി, സ്വാശ്രയ സമര നേതാക്കളുടെ നില അതീവ ഗുരുതരാവസ്ഥയില്‍, പ്രതിപക്ഷ ബഹളത്തില്‍ സഭ ഇന്നും നിര്‍ത്തി വച്ചു

സ്വാശ്രയ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം ഇന്ന് കൂടിയ നിയമസഭാ സമ്മേളനത്തിലും ബഹമുണ്ടാക്കിയതിനെ തുടര്‍ന്ന് സഭ നടപസികള്‍ നിര്‍ത്തിവച്ചു. നിയമസഭയില്‍ നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമായെന്നും വിഷയം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സഭാ നടപടികള്‍ നിരത്തി വെക്കേണ്ടി വന്നത്. വിഷയത്തില്‍ ഇടപെടാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവെച്ച് സ്പീക്കര്‍ സഭ വിട്ടിറങ്ങുകയായിരുന്നു. വിഷയത്തില്‍ സമരം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് യുഡിഎഫിന്റെ ശ്രമം.
എന്നാല്‍ പ്രശ്‌നത്തില്‍ കൂടുതല്‍ ചര്‍ച്ചക്കില്ലെന്നും നിരാഹാര സമരം എത്ര ദിവസം മുന്നോട്ടു പോയാലും പരിഹാരം കാണുന്ന പ്രശ്‌നമില്ല എന്ന ഭാവത്തിലാണ് പിണറായി വിജയന്‍. സമരം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ട് പോകാന്‍ യുഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ തീരുമായെങ്കിലും പ്രതികരിക്കാനോ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായിചര്‍ച്ചകള്‍ക്കോ ഒരുക്കമില്ലെന്ന ഭാവത്തില്‍ തന്നെയാണു മുഖ്യമന്ത്രി പിണറായി വിജയന്‍.
നിരാഹാര സമരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില വളരെയധികം മോശമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങി. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് പിറവം എംഎല്‍എ അനൂബ് ജേക്കബിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ ഷാഫി പറമ്പിലിനേയും ഹൈബി ഈഡനേയും ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ഇവര്‍ക്കു പകരം മൂന്ന് എംഎല്‍എമാര്‍ നിരാഹാരമിരിക്കും.
ഇന്ന് രാവിലെ നിയമസഭ ചേരുന്നതിന് മുന്നോടിയായി യുഡിഎഫ് പാര്‍ലമെന്ററി യോഗം ചേര്‍ന്നിരുന്നു. സമരം ശക്തമാക്കി മുന്നോട്ട് പോകാനായിരുന്നു യോഗത്തില്‍ തീരുമാനമായത്. സ്വാശ്രയ പ്രശ്നത്തില്‍ യു ഡി എഫ് എം എല്‍ എ മാരുടെ നിരാഹാരം ആറാംദിനത്തിലേക്ക് കടന്ന സാഹസാഹര്യത്തില്‍ സമരത്തിനിരിക്കുന്ന നേതാക്കളുടെ നില ഗുരുതരമയെന്നാണ് റിപോര്‍ട്ടുകള്‍.
പരിയാരം മെഡിക്കല്‍ കൊളേജിലെ ഫീസ് കുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ പ്രതിപക്ഷം സമരം പിന്‍വലിക്കാനും സാധ്യതയുണ്ട്. അതേസമയം, നിരാഹാര സമരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമായി. ഷാഫി പറമ്പിലിനേയും ഹൈബി ഈഡനേയും ആശുപത്രിയിലേക്ക് മാറ്റിയേക്കും. ഇവര്‍ക്കു പകരം മൂന്ന് എംഎല്‍എമാര്‍ നിരാഹാരമിരിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരിക്കും. ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് പിറവം എംഎല്‍എ അനൂബ് ജേക്കബിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാനിന് പ്രതികൂലമായുള്ള വിഎസിന്റെ പ്രസ്താവന ഇന്നലെയാണുണ്ടായത്. സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്ന് വിഎസ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അഞ്ചു ദിവസമായി തുടരുന്ന യുഡിഎഫ് എംഎല്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും വിഎസ് പറഞ്ഞിരുന്നു. സഭയില്‍ നിരാഹാരം നടത്തുന്ന എംഎല്‍എമാരെ കഴിഞ്ഞ ദിവസം വിഎസ് സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha