കൊടും ക്രൂരത ഇന്നും നിലനില്‍ക്കുന്നു, ദേവീ പ്രീതിക്കായി ഇടമലക്കുടിയില്‍ 12 വയസുള്ള പെണ്‍കുട്ടികളുടെ നരബലി നടക്കുന്നതായി പരാതി

വിവരവും വിദ്യാഭ്യാസവും ഇല്ലാതിരുന്ന കാലത്ത് നിലനിന്നരുന്ന നരബലി എന്ന ഭീകര ആചാരം ഇന്നും നിലനില്‍ക്കുന്നതായി തെളിയുകയാണ് മൂന്നാറിന് സമീപമുള്ള ഇടമലക്കുടി പഞ്ചായത്തില്‍ നിന്നുള്ള വാര്‍ത്തകളില്‍ നിന്നും. കേരളത്തിലെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ദേവീപ്രീതിക്കായി പെണ്‍കുട്ടികളെ നരബലി കൊടുത്തതായി പരാതി ഉയര്‍ന്നതാണ് ഈ സംശയത്തിന് ബലമേകുന്നത്. 12 വയസില്‍ താഴെ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെ നരബലി കൊടുത്തതായി കഴിഞ്ഞ ദിവസമാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
ഇതുസംബന്ധിച്ച് ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷന്‍ ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്. ഡിജിപി നിര്‍ദേശിച്ചതനുസരിച്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസത്തിനിടെയാണ് മൂന്നു പെണ്‍കുട്ടികളെ നരബലി നടത്തിയതെന്നു പരാതിയില്‍ പറയുന്നു. ദേവീപ്രീതിക്കായും ജാതകദോഷം മാറ്റാനും എന്ന പേരിലാണ് പെണ്‍കുട്ടികളെ നരബലി നല്‍കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, കേന്ദ്ര ശിശുക്ഷേമ വകുപ്പ്, ബാലാവകാശ കമ്മീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. രണ്ടുമാസം മുമ്പ് സംഘടനാപ്രവര്‍ത്തകര്‍ ഇടമലക്കുടിയില്‍ രഹസ്യമായി തങ്ങിയപ്പോഴാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പരാതി ലഭിച്ചതോടെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം പരാതിയുടെ സത്യാവസ്ഥയും അന്വേഷിക്കും.
ആദിവാസി വര്‍ഗത്തില്‍പ്പെട്ട മുതുവാന്‍ ഗിരിവര്‍ഗക്കാരാണ് ഇവിടെയുള്ളത്. വനത്തില്‍ ചിതറിയുള്ള 38 കോളനികളിലായി ഇവര്‍ താമസിക്കുന്നു. ആകെ 13 വാര്‍ഡുകള്‍. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് വീടുകള്‍ 656 , വോട്ടുള്ളവര്‍ 1412 . ഇതില്‍ പുരുഷന്മാര്‍ 731 , സ്ത്രീകള്‍ 681 സാക്ഷരത 20 % മാത്രം. റോഡ്, വൈദ്യുതി, ടെലിഫോണ്‍ എന്നിവ എത്തിയിട്ടില്ല. ചില മലഞ്ചരുവുകളില്‍ നിന്ന് തമിഴ് നാട്ടിലെ മൊബൈല്‍ ടവ്വര്‍ വഴി പുറം ലോകവുമായി ബന്ധപ്പെടാം. എല്ലാ സാധനങ്ങളും തലച്ചുമട് ആയിട്ടാണ് അവിടെ എത്തിക്കുന്നത്.
https://www.facebook.com/Malayalivartha