സ്വാശ്രയ ചര്‍ച്ച പരാജയം; മുഖ്യന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിമുഖതയോ: വില്ലന്‍ മുഖ്യനെന്ന ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം വിഷയം കത്തിക്കുന്നു

ചര്‍ച്ചകള്‍ പാളി. സര്‍ക്കാരിന് എല്ലാകാര്യത്തിലും ഈഗോ എന്ന് പ്രതിപക്ഷം. പ്രതീക്ഷകള്‍ അസ്ഥാനത്തായതോടെ സമരം തെരുവില്‍ കത്തിക്കാന്‍ പ്രതിപക്ഷം കോപ്പുകൂട്ടുന്നു. തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍.
മെറിറ്റ് സീറ്റിലെ ഫീസിളവും സ്‌കോളര്‍ഷിപ്പും അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. ഇതോടെ ഇന്ന് പ്രശ്‌നത്തില്‍ സമവായം ഉണ്ടാകില്ലെന്ന വ്യക്തമായതോടെ സമരം നടത്തുന്ന എംഎല്‍എമാരെ ആശുപത്രിയിലേക്ക് മാറ്റാനും തീരുമാനിച്ചു. അതേസമയം സ്വാശ്രയ മുഖ്യമന്ത്രിയമായി നടത്തിയ ചര്‍ച്ചകള്‍ അവസാനിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചകള്‍ക്കും താല്‍പ്പര്യമില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. നേരത്തെ ആരോഗ്യമന്ത്രിയുമായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് ധാരണയായി എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മാനേജ്‌മെന്റുകള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്.
സ്വാശ്രയ വിഷയത്തില്‍ പ്രതിഷേധിച്ച് യുവ എംഎല്‍എമാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതോടെ ഷാഫിയുടേയും ഹൈബി ഈഡന്റെയും നില വഷളായിരിക്കുകയാണ്. ഡോക്ടര്‍മാര്‍ ഇടയ്ക്കിടെ ഇരുവര്‍ക്കും ഒപ്പമുണ്ട്. ഇന്ന് സ്വാശ്രയമാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പായി മാനേജ്‌മെന്റുകളും യോഗം ചേരുന്നുണ്ട്.
എംഎല്‍എമാരായ ഹൈബി ഈഡന്റെയും ഷാഫി പറമ്പിലും ഏഴാം ദിവസവും നിരാഹാരം തുടരുകയാണ്. നില മോശമായിട്ടുണ്ട് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും നിലപാടില്‍ ഉറച്ചു നിന്ന് സമരവുമായി മൂമ്പോട്ട് പോകുകയാണ്. നിലവിലില്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ എംഎല്‍എമാര്‍ സമരത്തിന് നിലവില്‍ തയ്യാറാവുകയാണ്.
https://www.facebook.com/Malayalivartha
























