പിണറായി ഇഫക്ടില്‍ പ്രതിപക്ഷം മുക്കും കുത്തി വീണു; വിജയിക്കേണ്ട സമരം പൊളിച്ചെഴുതി മുഖ്യന്‍ തന്ത്രം

പിണറായി വിജയന് മൂക്കിന്റെ തുമ്പത്താണ് ദേഷ്യം. മാനറിസങ്ങളാകട്ടെ അദ്ദേഹത്തിന് പൂര്‍ണമായും എതിര്. എപ്പോള്‍ ദേഷ്യം വരുമെന്ന് പറയാനാവില്ല.ദേഷ്യം വന്നാലാകട്ടെ പിടിച്ചാല്‍ നില്‍ക്കുകയുമില്ല. മന്ത്രിമാരൊക്കെ കടുവാക്കൂട്ടില്‍ പെട്ട ഇരയെപ്പോലെയാണ് മുഖ്യമന്ത്രിക്കു മുന്‍പില്‍ നില്‍ക്കുന്നത്. കഴിഞ്ഞൊരു ദിവസം ക്യാബിനറ്റ് യോഗത്തില്‍ വിജയേട്ടാ എന്ന് വിളിച്ചതിനു ആരോഗ്യമന്ത്രി കെ കെ ഷൈലജയേ പിണറായി ഫയര്‍ ചെയ്ത വാര്‍ത്ത മംഗളത്തില്‍ വന്നിരുന്നു.
അടുത്താല്‍ ചങ്കു പറിച്ചു കൊടുക്കുന്നവനാണ് പിണറായി. ധാരാളം വിപരീതാനുഭവങ്ങള്‍ അനുഭവിച്ചത് കൊണ്ടാകാം അദ്ദേഹം ഇങ്ങനെയായി തീര്‍ന്നത്. സ്വാശ്രയ സമരം ഉദാഹരണം. ഫീസ് കുറയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ മാനേജ്മന്റ് പത്രക്കാര്‍ക്ക് മുന്നില്‍ ഫീസ് കുറയ്ക്കാമെന്നു പറഞ്ഞപ്പോള്‍ പിണറായി ചൊടിച്ചു. താന്‍ മര്യാദയോടെ പറഞ്ഞ കാര്യം കേള്‍ക്കാതെ തന്നെ പ്രതിസന്ധിയിലാക്കി നല്ല പിള്ള ചമഞ്ഞപ്പോഴാണ് പിണറായിയ്ക്കു ദേഷ്യം വന്നത്.ഇത്തരമൊരു സാഹചര്യത്തില്‍ പിണറായിയ്‌ക്കെന്നല്ല ആര്‍ക്കും ദേഷ്യം വരുന്നത് സ്വാഭാവികം മാത്രം.
അച്യുതാന്ദന്റെ പാരകള്‍ മറികടന്നു മുഖ്യമന്ത്രിയായ പാട് പിണറായിയ്ക്കറിയാം. അദ്ദേഹം ആരുടേയും തലയില്‍ അങ്ങോട്ട് പോയി കയറാറില്ല.വന്നാലൊട്ടു വിടുകയുമില്ല. പിണറായിയുടെ രീതി അറിയുന്ന ആരും അദ്ദേഹത്തെ എതിര്‍ക്കാന്‍ പോകില്ല.
യു ഡി എഫ് ഭരണ കാലത്ത് സ്വാശ്രയ മാനേജ്‌മെന്റുകളുടെ നടന്ന കള്ള കച്ചവടത്തിന്റെ കഥകള്‍ നന്നായറിയാം പിണറായിയ്ക്കു ക്രൈസ്തവ മുസ്ലിം മാനേജ്‌മെന്റുകളെ തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു വെറുതെയിരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും കൂട്ടരും .്രൈകസ്തവരെയും മുസ്ലീങ്ങളെയും യാതൊരു വിധത്തിലും പ്രീണിപ്പിക്കണമെന്നു ആഗ്രഹമില്ലാത്ത രമേശ് ചെന്നിത്തല സ്വാശ്രയ വിഷയത്തില്‍ ഗ്രൂപ് കളിക്കുകയാണെന്നു പിണറായിയ്ക്കു നന്നായറിയാം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പിസത്തില്‍ അദ്ദേഹത്തിന് തല്‍ക്കാലം ഇടപെടാന്‍ വയ്യ.
കഴിഞ്ഞ ദിവസം മാനേജ്‌മെന്റുകളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു തയ്യാറായത് യു ഡി എഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടാണ്.എന്നാല്‍ മാനേജ്‌മെന്റുകള്‍ ഫീസ് കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. അങ്ങനെ ചര്‍ച്ച പൊളിഞ്ഞു.കുറ്റം പിണറായിയുടെ തലയില്‍ ചാരി. ബുധനാഴ്ച നിയമസഭാ പിരിഞ്ഞ ശേഷം മാധ്യമങ്ങളെ കണ്ട പിണറായി യു ഡി എഫ് നേതാക്കളുടെ കള്ളക്കളി പറഞ്ഞപ്പോഴാണ് കേരളീയര്‍ക്ക് മനസ്സ്‌സിലായതു.
ആളുകളെ സുഖിപ്പിയ്ക്കാന്‍ അറിയാത്തതാണ് പിണറായിയുടെ പ്രധാന ദോഷം.അഞ്ചുകൊല്ലം സി എമ്മിന്റെ 'സുഖിപ്പിക്കല്‍' കണ്ടു കോള്‍മയിര്‍ കൊണ്ട കേരളത്തിന് പിണറായിയുടെ 'മുറുമുറുപ്പില്‍' അസഹ്യത തോന്നുന്നത് സ്വാഭാവികം. ഏതായാലും അറുപതു കഴിഞ്ഞ വിജയന് ഇനി എങ്ങനെയാണ് സ്വന്തം തീരുമാനം മാറ്റാനാവുക? സമരം പിന്‍വലിച്ചതോടെ ജയിച്ചത് പിണറായിയുടെ സ്വഭാവം തന്നെയാണ്.
https://www.facebook.com/Malayalivartha