ഡി ജി പിക്കെതിരെ എ.ഒ തിരിഞ്ഞാല്‍ എന്ത് ചെയ്യും

ഡി ജി പി ക്കെതിരെ പാരയുമായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. എ.ഒ തസ്തിക പോലെ കുറഞ്ഞ തസ്തികയിലുള്ള ഒരാള്‍ ഒരു ഐ പി എസ്്് ഓഫീസര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത് കേരളത്തില്‍ ആദ്യമായാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നതു മുന്‍ ഡി ജി പിയും മുഖ്യ വിവരാവകാശ കമ്മീഷണറുമായ വില്‍സണ്‍ എം പോളാണ്.
ജേക്കബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിജിലന്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വില്‍സണ്‍ എം പോള്‍ ആരോപിയ്ക്കുന്നു. തന്നെപ്പോലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെ അപമാനിയ്ക്കാന്‍ ഒരു കുറഞ്ഞ ഉദ്യോഗസ്ഥന്‍ ശ്രമിയ്ക്കുന്നത് അന്വേഷിയ്ക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം. തന്നെ മാധ്യമങ്ങളിലൂടെ അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായും വില്‍സണ്‍ എം പോള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നു.
താനോ ശങ്കര്‍ റെഡ്ഡിയോ ബാര്‍കോഴക്കേസ് അട്ടിമറിയ്ക്കാന്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്നാണ് വില്‍സണ്‍ എം പോള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. എ.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥ എങ്ങനെയാണ് കോടതിയില്‍ നല്‍കേണ്ട വിശദീകരണം തയ്യാറാക്കി എന്നാണു വില്‍സണ്‍ എം പോള്‍ ചോദിയ്ക്കുന്നത്. ഇതില്‍ നിന്നും സംഭവത്തിന് പിന്നില്‍ ജേക്കബ് തോമസാണെന്നു വില്‍സണ്‍ എം പോള്‍ ആരോപിയ്ക്കുന്നു. എന്നാല്‍ കത്തില്‍ ഇക്കാര്യം അദ്ദേഹം തുറന്നു പറഞ്ഞിട്ടില്ല. ജേക്കബ് തോമസിനെയാണ് ശങ്കര്‍ റെഡ്ഡിയും ലക്ഷ്യമിടുന്നത്.
സ്വാശ്രയ സമരത്തിന് ശേഷം പിണറായി അഭിമുഖീകരിയ്ക്കാന്‍ പോകുന്ന വലിയ പ്രതിസന്ധിയാണ് ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള പടലപ്പിണക്കം. ഉദ്യോഗസ്ഥര്‍ ഇടഞ്ഞാല്‍ സര്‍ക്കാരിന് ഫലപ്രദമായി ഭരിയ്ക്കാനൊക്കില്ല. പ്രത്യേകിച്ച് സി പി എമ്മില്‍ സര്‍വീസിലുള്ളവര്‍ക്കിടയിലുള്ള കലാപം.
https://www.facebook.com/Malayalivartha
























