Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

പികെ ശ്രീമതിയുടെ മകന്റെ നിയമനത്തെ ചൊല്ലി സോഷ്യല്‍ മീഡിയയിലും സഖാക്കള്‍ക്കിടയിലും കടുത്ത പ്രതിഷേധം

06 OCTOBER 2016 07:10 PM IST
മലയാളി വാര്‍ത്ത

വ്യവസായ മന്ത്രി ഇപി ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനും എംപി പികെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരളാ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചതില്‍ സോഷ്യല്‍ മീഡിയയിലും സഖാക്കള്‍ക്കിടയിലും പ്രതിഷേധം രൂക്ഷമാവുകയാണ്. സുധീര്‍ നമ്പ്യാരെ മാനേജിങ്ങ് ഡയറക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കന്മാരായ കെ സുരേന്ദ്രനും വി മുരളീധരനും രംഗത്തെത്തിയിരിക്കുകയാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ നിയമിതനായ സുധീര്‍ നമ്ബ്യാരെ അടിയന്തരമായി ആ സ്ഥാനത്തുനിന്നും നീക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ നിയമനത്തെ വിമര്‍ശിച്ചത്. ശ്രീമതിടീച്ചര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തതിനേയും സുരേന്ദ്രന്‍ വിമര്‍ശിക്കുന്നുണ്ട്. ആരോഗ്യമന്ത്രി ആയിരുന്നപ്പോള്‍ മരുമകളെ കുക്ക് തസ്തികയില്‍ പെടുത്തി പെഴ്‌സണല്‍ സ്ടാഫിലെടുത്ത് ആജീവനാന്തം സര്‍ക്കാര്‍ പെന്‍ഷന്‍ ഒപ്പിച്ചെടുത്തു. പിന്നെ മകനും ജയരാജന്റെ മക്കളും കൂടി തുടങ്ങിയ കടലാസു കമ്ബനിവച്ചു സകല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്നിറക്കി കോടികള്‍ കൊയ്തു. ഇതാ ഇപ്പോള്‍ പൊതുമേഖലാസ്ഥാപനത്തിന്റൈ തലപ്പത്തു മകനെ സ്ഥാപിച്ചു വീണ്ടും മാതൃകയായിരിക്കുന്നു. ടീച്ചറുടെ സഹോദരീ ഭര്‍ത്താവായ മന്ത്രി ജയരാജന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ല. പോയാല്‍ കലത്തില്‍ നിന്നു കഞ്ഞിക്കലത്തിലേക്ക്. ഇതാണ് പറഞ്ഞത് ആദ്യം കുടുംബത്തെ നന്നാക്കാതെ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങരുതെന്ന്. എല്ലാം ശരിയായി വരികയാണ്.
മക്കളുണ്ടോ സഖാവേ... ഒരു എംഡിയെടുക്കാന്‍..? പി കെ ശ്രീമതി എംഡിയുടെ മകനെ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഇ എംഡിയാക്കിയ വാര്‍ത്ത പുറത്തുവന്നതോടെ കടുത്ത സിപിഐ(എം) അനുഭാവിയായ ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത് ഇങ്ങനെയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പികെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ സുധീര്‍ നമ്ബ്യാരുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുധീര്‍ നമ്ബ്യാരും ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്ന് ബിനാമി പേരില്‍ ഒരു കമ്ബനി നടത്തിയിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
ഈ കമ്ബനി ഉപയോഗ തീയ്യതി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍പോലും കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചിരുന്നു എന്നും ആരോപണമുണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ കമ്ബനി അപ്രത്യക്ഷമായി. ഇക്കാര്യങ്ങളെക്കുറിച്ചും സുധീര്‍ നമ്ബ്യാര്‍ വിദേശത്ത് നടത്തുന്ന വന്‍കിട ബിസിനസുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ തിരുകിക്കയറ്റി പാചകക്കാരിയാക്കി നിയനിച്ചശേഷം വീട്ടിലിരുത്തി ശമ്ബളം നല്‍കിയ അന്നത്തെ ആരോഗ്യമന്ത്രയായ പികെ ശ്രീമതിയുടെ നടപടി വിവാദമായിരുന്നു. പിന്നീട് വിവാദമായപ്പോള്‍ മരുമകളുടെ നിയമനം റദ്ദാക്കുകയും ചെയ്തു.
ഇപ്പോള്‍ സ്വന്തം മകനെതന്നെ കെഎസ് ഐഇ എംഡിയായി നിയമിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് എം.ഡിമാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) അറുപതിലേറെപ്പേരെ വിളിച്ചുവരുത്തി അഭിമുഖ പരീക്ഷ നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതിനെ അട്ടിമറിച്ചുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ മക്കളുടേയും ബന്ധുക്കളുടേയും നിയമനം നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍മന്ത്രികൂടിയായ സിഐടിയു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ മകന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗംകൂടിയായ സിഐടിയു നേതാവിന്റെ മകന്‍, ഒരു സംസ്ഥാന കമ്മറ്റി അംഗത്തിന്റെ മകന്‍ എന്നിവരെ നിരവധി സ്ഥാപനങ്ങളുടെ എംഡിമാരായി നിശ്ചയിച്ചതായാണ് വിവരം. അധികാരത്തിന്റെ തണലില്‍ ഖജനാവിലെ പണം സ്വന്തക്കാരുടേയും പാര്‍ട്ടിക്കാരുടേയും വീട്ടിലേക്ക് കൊണ്ടുപോകുന്നത് ജനാധിപത്യത്തോടുതന്നെയുള്ള വെല്ലുവിളിയാണ്.

ഇത്തരത്തിലുള്ള പച്ചയായ അധികാര ദുര്‍വിനിയോഗം അനുവദിക്കാനാവില്ല. ഖജനാവിലെ പണം സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ സിപിഎം നേതാക്കള്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപി കെയുംകെട്ടി നോക്കിയിരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (2 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (2 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (2 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (2 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (2 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (3 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (3 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (3 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (3 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (4 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (4 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (4 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (4 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (4 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (4 hours ago)

Malayali Vartha Recommends