പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇഎല്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി

വ്യവസായ മന്ത്രി ഇപി ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനും എംപി പികെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസ് ലിമിറ്റഡിന്റെ(കെഎസ്‌ഐഇഎല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. പി.കെ.ശ്രീമതിയുടെ മകനും വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ അടുത്ത ബന്ധുവുമാണ് സുധീര്‍ നമ്പ്യാര്‍.
എംഡിയായിരുന്ന എം.ബീന ചുമതലയില്‍ തുടരുമെന്ന് വ്യവസായ മന്ത്രി അറിയിച്ചു. നിയമനം വിവാദമായ പശ്ചാത്തലത്തിലാണ് സുധീര്‍ നമ്പാര്യരെ ചുമതലയില്‍നിന്നു മാറ്റിയത്. അധികാര ദുര്‍വിനിയോഗത്തിലൂടെ നിയമിതനായ സുധീര്‍ നമ്ബ്യാരെ അടിയന്തരമായി ആ സ്ഥാനത്തുനിന്നും നീക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ നിയമനത്തെ വിമര്‍ശിച്ചത്. ശ്രീമതിടീച്ചര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തതിനേയും സുരേന്ദ്രന്‍ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നുണ്ട്.
പി.കെ.ശ്രീമതിയുടെ മകന്റെ നിയമനം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമനത്തെക്കുറിച്ച് അറിയില്ലെന്നും സാധാരണ യോഗ്യരായവരെയാണ് നിയമിക്കാറെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം വന്നത്.
നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്‍ അവരോധിക്കാനുള്ള സിപിഎം തീരുമാനം വിവാദമായിരുന്നു.
https://www.facebook.com/Malayalivartha
























