ചങ്കിടിച്ച് ഫാന്‍സുകള്‍, സമ്മര്‍ദ്ദത്തിലായ മോഹന്‍ലാല്‍ നാടുവിട്ടു

തന്റെ ചിത്രമായ പുലിമുരുകന്‍ റിലീസ് ചെയ്യുബോള്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ മോഹന്‍ലാല്‍ ഭാര്യയുടെ കൂടെ നാട് വിട്ടു. ലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ ഇന്നിറങ്ങുമ്പോള്‍ പുലിമുരുകനായി വേഷമിട്ട മോഹന്‍ലാല്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.
എന്റെ ഒരു സിനിമയും ഞാന്‍ തിയേറ്ററില്‍ ആദ്യ ദിവസം കണ്ടിട്ടില്ല, പക്ഷേ പുലിമുരുകന്‍ തിയേറ്ററിലിരുന്ന് കാണണം എന്നായിരുന്നു ലാലിന്റെ മനസ്സിലിരിപ്പ്. എന്നാല്‍ സമ്മര്‍ദ്ദം താങ്ങാന്‍ താരത്തിനായില്ല. അതുകൊണ്ട് തന്നെ ആരാധകരോടൊന്നും പറയാതെ ലാല്‍, മലകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന സിംലയിലെ തൂമഞ്ഞിലേക്ക് പറന്നു. ഭാര്യയുമുണ്ട് കൂട്ടിന്. റിലീസിന് രണ്ടുദിവസം മുമ്പ് ചെന്നൈയില്‍ കുടുംബസമേതം ലാല്‍ പുലിമുരുകന്‍ കണ്ടു. അതിന് ശേഷമാണ് മോഹന്‍ലാല്‍ നാടുവിട്ടത്.
രാവിലെ എട്ടിന് കേരളത്തിലും പുറത്തുമായി 325 തിയേറ്ററുകളില്‍ പുലിമുരുകന്റെ ആദ്യപ്രദര്‍ശനം നടക്കുന്നത്. ഫാന്‍സിന്റെ നേതൃത്വത്തില്‍ റോഡ് ഷോ ഉള്‍പ്പെടെ വന്‍ ആഘോഷമുണ്ടാകും. സിനിമയില്‍ ലാല്‍ ഉപയോഗിക്കുന്ന മയില്‍വാഹനം എന്ന ലോറി ഷോയിലെ പ്രധാന ആകര്‍ഷണമാകും. പുലിമുരുകന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചായിരിക്കും ഫാന്‍സുകാര്‍ ആഘോഷത്തിനെത്തുക. മമൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ഇന്ന് തിയേറ്ററിലെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് ചിത്രമാകും വിജയിക്കുകയെന്ന ചര്‍ച്ച സിനിമാ ലോകത്ത് സജീവമാണ്.
https://www.facebook.com/Malayalivartha
























