ഭര്‍ത്താവും ബന്ധുക്കളും കൂടെയുണ്ടായിരുന്നിട്ടും യുവതിക്ക് വഴിയോരത്ത് പ്രസവിക്കേണ്ടി വന്നു, 6 മണിക്കൂര്‍ രക്തം വാര്‍ന്നുകിടന്ന് അബോധാവസ്ഥയിലായിരുന്ന സ്ത്രീയ്ക്ക് രക്ഷയായത് നാട്ടുകാരും ഫയര്‍ഫോഴ്‌സും

റോഡരികില്‍ പ്രസവിച്ചു രക്തം വാര്‍ന്നുകിടന്ന് അബോധാവസ്ഥയിലായിരുന്ന നാടോടി സ്ത്രീയ്ക്ക് രക്ഷകരായത് നാട്ടുകാര്‍. കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. ഭര്‍ത്താവും രണ്ടു ബന്ധുക്കളും കൂടെയുണ്ടായിരുന്നിട്ടാണ് യുവതിക്ക് ഈ ദുരനുഭവം ഉണ്ടായത്. ആന്ധ്രാ സ്വദേശിയായ 38 കാരി രത്‌നമാണ് കുഞ്ഞിന് വഴിയോരത്ത് ജന്മം നല്‍കിയത്. മൂവാറ്റുപുഴ പെരുമ്പാവൂര്‍ പമ്പ് ഹൗസിനു സമീപമാണ് സംഭവം. സമീപത്തെ കടയില്‍ നിന്നു വാങ്ങിയ കത്തി ഉപയോഗിച്ചാണ് പൊക്കിള്‍കൊടി മുറിച്ചു മാറ്റിയത്. രാവിലെ 11 മണിയ്ക്ക് പ്രസവിച്ച ഇവര്‍ 6 മണിക്കൂറാണ് റോഡില്‍ കിടന്നത്. ഇവരോടൊപ്പം മറ്റു രണ്ടു കുട്ടികളുമുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം 5 മണിയ്ക്കാണ് നാട്ടുകാര്‍ ഇവരെ കണ്ടത്. അപ്പോള്‍ രക്തത്തില്‍ കുളിച്ച അവസ്ഥയിലായിരുന്നു രത്‌നം. വളരെയധികം രക്തം നഷ്ടമായതുക്കൊണ്ടു തന്നെ അബോധാവസ്ഥയിലായിരുന്നു ഇവര്‍. കുഞ്ഞിനെ ഒരു തുണിയില്‍ പൊതിഞ്ഞ് അടുത്ത് കിടത്തിയിട്ടുണ്ടായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ ഈ വിവരം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നു പറഞ്ഞു പക്ഷെ സ്ത്രീ അതിനു കൂട്ടാക്കിയില്ല. ഒടുവില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും നിര്‍ബന്ധിച്ച് ഇവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഭക്ഷണവും വാങ്ങിക്കൊടുത്തു. അമ്മയും കുഞ്ഞും ഇപ്പോള്‍ ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരികയാണ്.
ഭര്‍ത്താവും ബന്ധുക്കളും കൂടെയുണ്ടായിരുന്നിട്ട് പോലും നാട്ടുകാരുടെ സമയോചിത ഇടപെടലാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷയായത്.
https://www.facebook.com/Malayalivartha
























