ഇന്ത്യയുടെ നീക്കത്തിന് ചുവപ്പു സിഗ്‌നലുമായി അമേരിക്ക, തൊട്ടും തൊടാതെയും മൂന്നാംകിട നിലപാടുമായി യുഎസ് വീണ്ടും, യുഎസിന്റെ പുതിയ നിലപാട് ഇന്ത്യന്‍ നയതന്ത്ര നീക്കത്തിന് തിരിച്ചടി

ഇത് വരെ പാകിസ്താനുമായി വിരുദ്ധത പ്രകടിപ്പിച്ച അമേരിക്ക ഇപ്പോള്‍ ഇന്ത്യക്കെതിരെയുള്ള നിലപാടുമായി രംഗത്ത്. ഭീകരര്‍ ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കു പാകിസ്ഥാന്‍ പിന്തുണക്കുന്നുണ്ടെന്നും, പാകിസ്ഥാന്‍ ഭീകരവാദികളെ വളര്‍ത്തുന്നുണ്ടെന്നുമുള്ള ഇന്ത്യയുടെ ആരോപണങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് യുഎസിന്റെ ഇപ്പോഴത്തെ നിലപാട്. പാക്കിസ്ഥാനെ ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന ഓണ്‍ലൈന്‍ നിവേദനത്തിലേക്ക് ഒപ്പുകള്‍ ശേഖരിക്കുന്നതില്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചു ലക്ഷത്തിലേറെ പേര്‍ ഈ നിവേദനത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിലൂടെ ലോകമെങ്ങും പാകിസ്ഥാനെ ഭീകരാരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിനു പിന്താങ്ങുമോ എന്ന ചോദ്യത്തിന് അത്തരമൊരു ബില്ലില്‍ പ്രത്യേകമായി ഒന്നും കാണുന്നില്ലെന്നും ഒരിക്കലും പിന്താങ്ങില്ലെന്നുമായിരുന്നു അമേരിക്കന്‍ പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബിയുടെ മറുപടി. പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ കഴിഞ്ഞ മാസമാണ് പ്രമേയം അവതരിപ്പിച്ചത്. കശ്മീര്‍ പ്രശ്നത്തില്‍ മുന്‍ നിലപാടില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോയിട്ടില്ലെന്നും ഇന്ത്യയും പാക്കിസ്ഥാും സംയുക്തമായി പ്രശ്നം പരിഹരിക്കണമെന്നതാണ് അമേരിക്കന്‍ നിലപാടെന്നും കിര്‍ബി അറിയിച്ചു. പ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളുടെയും ഓരോ അംഗങ്ങളായിരുന്നു പ്രമേയമവതരിപ്പിച്ചത്. പാക്കിസ്ഥാനെ ഭീകരരാഷ്ട്രമാക്കി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന ഓണ്‍ലൈന്‍ നിവേദനത്തിലേക്ക് ഒപ്പുകള്‍ ശേഖരിക്കുന്നത് കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് അവസാനിപ്പിച്ചിരുന്നു.
30 ദിവസം കൊണ്ട് ഒരു ലക്ഷം ഒപ്പുകള്‍ നേടുന്ന നിവേദനം വൈറ്റ് ഹൗസ് പരിഗണിക്കും എന്നതാണ് കീഴ് വഴക്കം. ആര്‍.ജി എന്ന പേരുള്ള ഒരാള്‍ കഴിഞ്ഞ സപ്തംബര്‍ 21നാണ് പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെടുന്ന നിവേദനം തയ്യാറാക്കിയത്. എന്നാല്‍ പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുരക്ഷിതമായാണെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ ഉറപ്പുണ്ടെന്നും അതിനാല്‍ ഈ നിവേദനത്തിനു സാധുത ഇല്ലെന്നും കിര്‍ബി അറിയിക്കുകയായിരുന്നു.
കശ്മീര്‍ പ്രശ്നവും അടുത്തിടെയുണ്ടായ സംഘര്‍ഷവും പരിഹരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ച നടത്തണമെന്നും ആണവായുധങ്ങള്‍ ഒരിക്കലും തീവ്രവാദികളിലേക്കെത്താതിരിക്കാനുള്ള നടപടികള്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കിര്‍ബി പറഞ്ഞു.
അതെ സമയം അതിര്‍ത്തിയില്‍ ശത്രുക്കളില്‍നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യത്തിനു പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഇതിന് ഇന്ത്യന്‍ സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്, നമ്മുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നതിലും നല്ലത് ശത്രുവിനെ വധിക്കുന്നതാണ്. അതാകും കൂടുതല്‍ ഉപകാരപ്പെടുക. ഇന്ത്യന്‍ ജനതയ്ക്കു സൈനികരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. അത് ഒരിക്കലും തകരില്ല - പരീക്കര്‍ പറഞ്ഞു. ഭീകരര്‍ ഇന്ത്യ ആക്രമിച്ചാല്‍ ഭാവിയില്‍ അതേപ്പറ്റി ചിന്തിക്കാന്‍ സാധിക്കാത്ത തരത്തിലുള്ളത്ര ശക്തമായ മറുപടിയായിരിക്കും അവര്‍ക്കു നല്‍കുക. അതില്‍ മാറ്റമുണ്ടാകില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























