പൊള്ളലേറ്റ് അധ്യാപികയും ശ്വാസം മുട്ടി അഞ്ചു മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് അധ്യാപികയും അടച്ചിട്ട മുറിയില്‍ നിറഞ്ഞ പുകയില്‍ ശ്വാസംമുട്ടി അഞ്ചു മാസം പ്രായമുള്ള മകളും മരിച്ചു. അര്‍ത്തുങ്കല്‍ കളത്തിപറമ്പില്‍ ഫ്രാന്‍സീസ് സെബാസ്റ്റ്യന്റെ ഭാര്യ ലിജിയ(ലിന്റ-35)യും മകള്‍ ആന്‍ റിഥികയുമാണു മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. ശുചിമുറിയില്‍ നിന്നുമാണു തീ പടര്‍ന്നതെന്നു പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നു തീ ഉയരുന്നതു കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ലിജിയ പൊള്ളലേറ്റു മരിച്ച നിലയിലായിരുന്നു.
കുഞ്ഞിനു പൊള്ളലേറ്റ ലക്ഷണങ്ങളില്ലാതിരുന്നതിനാല്‍ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിയാണു മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നു ഫൊറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിക്കും. ആത്മഹത്യയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കുഞ്ഞിന്റെ മൃതദേഹം ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. ജില്ലാ പൊലീസ് മേധാവി എ.അക്ബര്‍, ഡിവൈഎസ്പി വൈ.ആര്‍.റെസ്‌റ്റോം എന്നിവര്‍ സ്ഥലത്ത് എത്തി. പൊള്ളേത്തൈ ഗവ.ഹൈസ്‌കൂളിലെ അധ്യാപികയായ ലിജിയ പ്രസവത്തെ തുടര്‍ന്നുള്ള അവധിയിലായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൂത്തമകള്‍ ട്യൂഷനു പോയിരിക്കുകയായിരുന്നു. ആലപ്പുഴ കലക്ടറേറ്റിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനാണു ഫ്രാന്‍സീസ്. മൂത്തമകള്‍ ആന്‍ റിയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
https://www.facebook.com/Malayalivartha
























