ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്....

കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി കുത്തിവയ്പ്പിനെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിഗൂഢ നീക്കം. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തത്. അതും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനുശേഷം.
മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഷംന തസ്‌നിമിന്റെ പിതാവിന് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകളാണ്. ജലദോഷവുമായി ഡോക്ടറെ കാണാനെത്തിയ ഷംനക്ക് നല്‍കിയത് ആന്റിബയോട്ടിക് ഇഞ്ചക്ഷന്‍, അലര്‍ജി ടെസ്റ്റ് നടത്തിയില്ല,. ഏതൊക്കെ മരുന്നിന് അലര്‍ജിയുണ്ടെന്നു ചോദിച്ചില്ല. പനിയാണെന്നു പറഞ്ഞപ്പോള്‍ കുത്തി വച്ചു. കുത്തി വയ്പ് എഴുതി കൊടുത്ത ശേഷം ഡോ.ജിന്‍സ് ജോര്‍ജ് വീട്ടിലേയ്ക്കി പോയി. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയോടാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് മനസിലാക്കണം., അപ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും.
കുഴഞ്ഞു വീണ ഷംനയെ ഐസിയുവിലെത്തിക്കാന്‍ ഒരു സ്‌ട്രെച്ചര്‍ പോലുമുണ്ടായിരുന്നില്ലെന്ന് പിതാവ് മനുഷ്യാവകാഷകമ്മീഷനില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. നാടുമുഴുവന്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ കഴിഞ്ഞ സര്‍ക്കാരാണ് ഇതിലെ പ്രതികള്‍. കാരണം തട്ടുകടയെ വരെ മെഡിക്കല്‍ കോളേജാക്കി കീശ വീര്‍പ്പിച്ച ഒരു മന്ത്രിയാണ് മൂന്നു മാസം മുമ്പ് വരെ കേരളത്തിന്റെ ആരോഗ്യം നോക്കി നടത്തിയത്.
കുഴഞ്ഞു വീണ ഷംനയെ ഒരു സൗകര്യങ്ങളുമില്ലാത്ത ഒരു സ്വകാര്യാശുപത്രിയിലേക്കാണ് മാറ്റിയത്. മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇങ്ങനെ മാറ്റിയതെന്ന് മനസിലാക്കണം. മനുഷ്യാവകാശ കമ്മീഷന്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ ഭരണകൂടം അനങ്ങി.
മരിച്ച ഷംന കണ്ണൂര്‍ സ്വദേശിയാണ്. ഷംനയുടെ പിതാവ് പലവട്ടം കണ്ണൂരുകാരായ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ടിരുന്നു. അതിനിടെ ഷംനയുടെ ചികിത്സാ രേഖകള്‍ കാണാനില്ലെന്ന വാര്‍ത്തയും പുറത്തു വന്നു. ഇതിനര്‍ത്ഥം കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ എന്തും നടക്കും എന്നാണ്. ആരു ഭരിച്ചാലും ഇതാണ് അവസ്ഥ.
https://www.facebook.com/Malayalivartha
























