ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്ക കണ്ട ആര്‍ത്തിയോടെ ജയരാജന്‍ സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്ക കണ്ട ആര്‍ത്തിയോടെ കായികമന്ത്രി ജയരാജന്‍ സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മാത്രമല്ല വ്യവസായ വകുപ്പിലെ സുപ്രധാന തസ്തികകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണ്. അതുകൊണ്ടുതന്നെ മന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആയിരക്കണക്കിനു ചെറുപ്പക്കാരുടെ നിയമനത്തിന് പിഎസ്സി മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് സുധീര്‍ നമ്ബ്യാരുടെ നിയമനം. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് നിയമനം റദ്ദാക്കിയെങ്കിലും മറ്റുള്ള ബന്ധുക്കള്‍ ഇപ്പോഴും തസ്തികകളില്‍ തുടരുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
മാസങ്ങളായി പൂട്ടിക്കിടക്കുന്ന ക്ലേ ആന്‍ഡ് സെറാമിക്‌സില്‍ ലക്ഷം രൂപ ശമ്ബളത്തിലാണ് സഹോദര പുത്രന്റെ ഭാര്യയെ ജനറല്‍ മാനേജരായി ജയരാജന്‍ നിയമിച്ചിരിക്കുന്നത്. ഈ സ്ഥാപനം അടുത്ത കാലത്തൊന്നും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല.
1000 രൂപ ബോണസിനു വേണ്ടി കഴിഞ്ഞ ഓണത്തിനും ഇവിടത്തെ തൊഴിലാളികള്‍ സമരം ചെയ്‌തെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയിരുന്നില്ല. ഇവിടെയാണ് ബികോം ബിരുദം മാത്രമുള്ള ബന്ധുവിനു
നിമയനം നല്‍കി ഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ ശമ്ബളം നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ജയരാജന്റെ സഹോദരി ഭര്‍ത്താവിന്റെ അനുജന്റെ മകനും സഹോദരി ഭര്‍ത്താവിന്റെ സഹോദരിയുടെ മകനും കിന്‍ഫ്രയില്‍ സുപ്രധാന തസ്തികകളില്‍ നിയമനം നല്‍കിയെന്നും സുരേന്ദ്രന്‍ ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























