Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കെ എം എബ്രഹാം നട്ടെല്ലുള്ള ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിനും കേരളത്തില്‍ രക്ഷയില്ല; അഴിമതിയാരോപിച്ച് പുകച്ച് പുറത്തുചാടിക്കാന്‍ ഗൂഢനീക്കം

09 OCTOBER 2016 10:07 AM IST
മലയാളി വാര്‍ത്ത

കാട്ടുകളളന്‍മാരുടെ നാടാണ് കേരളം. സത്യസന്ധതക്ക് ഈ നാട്ടില്‍ വിലയില്ല. കള്ളത്തരത്തിന് കൂട്ടുനിന്നില്ലെങ്കില്‍ നിങ്ങളെ അവര്‍ പെരുംങ്കള്ളനാക്കും. രാജ്യത്തെ തന്നെ നട്ടെല്ലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് കെഎം എബ്രഹാം. ആരുടേയും വാക്ക് കേള്‍ക്കാതെ അഴിമതിക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥന്‍. സഹാറ നീട്ടിയ കോടികള്‍ പോലും വേണ്ടെന്ന് പറഞ്ഞ് നീതി നടപ്പാക്കിയ ഉദ്യോഗസ്ഥന്‍. പക്ഷേ ഈ സത്യസന്ധതയ്ക്ക് കേരളത്തില്‍ കാര്യമില്ല. അങ്ങനെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരില്‍ ഒരാളായ ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം രാജിക്കത്ത് നല്‍കി. തനിക്കെതിരേയുള്ള പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹം ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ നേരില്‍കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്. എന്നാല്‍, താന്‍ തലസ്ഥാനത്തെത്തിയശേഷമേ രാജിക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാവൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പരിഗണിക്കണമെന്നു കെ.എം. ഏബ്രഹാമിനോട് ചീഫ് സെക്രട്ടറി ഉപദേശിച്ചിട്ടുണ്ട്.
സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതോ റോയിയെ ജയിലിലാക്കിയ കെ എം എബ്രഹാമിന്റെ നീക്കങ്ങളാണ് കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി പുറത്തു കൊണ്ടുവന്നത്. അന്ന് മുതല്‍ കേരളത്തിലെ ചിലരുടെ കണ്ണിലെ കരടായി എബ്രഹാം. ഇത് തന്നെയാണ് പുതിയ വിജിലന്‍സ് അന്വേഷണമെന്ന ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തിച്ചത്. അഴിമതിയുടെ നിഴലില്‍ കഴിയാന്‍ എബ്രഹാമിന് താല്‍പ്പര്യമില്ല. ഈ സാഹചര്യത്തിലാണ് രാജി. തൊഴില്‍ പരമായ സത്യസന്ധതയ്ക്ക് പേര് കേട്ടയാളാണ് കെഎം എബ്രഹാം എന്ന ഐ എ എസ് ഓഫീസര്‍. എബ്രഹാം മുംബൈ സെബിയില്‍ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും സുബ്രതോ റായി ജയിലിലായതും. രണ്ടു സഹാറ ഗ്രൂപ് കമ്പനിക്കെതിരെ എബ്രഹാം കൊണ്ടുവന്ന തെളിവുകള്‍ സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രീം കോടതിക്കോ തള്ളിക്കളയാന്‍ സാധിക്കാത്ത വിധം ശക്തമായിരുന്നു. 2011 ജൂണ്‍ 23നു സഹാറ ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനും എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്.
അത്തരത്തിലൊരു ഉദ്യോഗസ്ഥനെയാണ് കേരളത്തില്‍ അഴിമതിയില്‍ കുടുക്കിയത്. അധികാര ദുര്‍വിനിയോഗവും അഴിമതിയും ആരോപിച്ചാണ് ഏബ്രഹാമിനെതിരേ വിജിലന്‍സ് കോടതിയെ സമീപിച്ചത്. അവിഹിത മാര്‍ഗങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരം, കൊല്ലം, മുംബൈ എന്നിവിടങ്ങളില്‍ വീടും ഫ്‌ളാറ്റും സ്വത്തും ഉണ്ടെന്നാണു പരാതി. ഏബ്രഹാം ഇതേക്കുറിച്ച് കത്തില്‍ വിശദീകരിച്ചത് ഇങ്ങനെ: തിരുവനന്തപുരത്ത് വായ്പയെടുത്ത് വീടുവയ്ക്കുകയായിരുന്നു. കോളജ് പ്രഫസര്‍മാരായ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന തനിക്ക് അവരുടെ പെന്‍ഷനും രണ്ടുലക്ഷത്തോളം രൂപയുടെ തന്റെ പ്രതിമാസ ശമ്പളവും വരുമാനമായുണ്ട്. വിദേശത്തുള്ള ഡോക്ടര്‍മാരായ സഹോദരങ്ങളുടെ വീടാണ് കൊല്ലത്തുള്ളത്. ഈ മൂന്നുനില കെട്ടിടം തന്റെ പേരിലുള്ളതല്ല. പവര്‍ ഓഫ് അറ്റോണി മാത്രമാണു സഹോദരങ്ങള്‍ തനിക്ക് നല്‍കിയിട്ടുള്ളത്.
സെബിയില്‍ ജോലിയുണ്ടായിരുന്ന കാലത്താണു മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങിയത്. ഇതിനു ലഭിച്ച വായ്പയില്‍ 75 ലക്ഷം രൂപ ഇനിയും തിരിച്ചടയ്ക്കാനുണ്ട്. പെന്‍ഷന്‍ പറ്റുമ്പോള്‍ ലഭിക്കുന്ന രണ്ടരക്കോടി രൂപ ഉപയോഗിച്ച് ഈ കടമെല്ലാം തീര്‍ക്കാന്‍ കഴിയും. സ്ഥിതി ഇതായിരിക്കെ തനിക്കെതിരേ ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ചിലര്‍ നടത്തുന്ന ശ്രമങ്ങളാണു വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിക്കുപിന്നിലുള്ളത്. കൊല്ലത്തെ ഒരു കോണ്‍ഗ്രസ് നേതാവാണു ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഇദ്ദേഹം തലസ്ഥാനത്തെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് തനിക്കെതിരേ ഗൂഢാലോചന നടത്തിയതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ പരാതിയെന്നു വിശ്വസിക്കുന്നതായി ഡോ. ഏബ്രഹാം പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്നാണ് നിലപാട്.
സെബിയില്‍ ആയിരിക്കെ വളരെ യാദൃശ്ചികമായാണ് എബ്രഹാം സഹാറയുടെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തിയത്. ഒരു ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയര്‍ത്താന്‍ വേണ്ടി റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ സഹാറ െ്രെപം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചപ്പോഴാണ് ഈ തെളിവുകള്‍ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ 'പൂര്‍ണമായും മാറ്റാവുന്ന കടപ്പത്രങ്ങള്‍' വഴി പൊതു ജനങ്ങളില്‍ നിന്നു വന്‍തോതില്‍ല്‍ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവന്‍ വിശദാംശങ്ങളും അവര്‍ ഈ അപേക്ഷയില്‍ വെളിപ്പെടുത്തിയിരുന്നു. സഹാറ കേസില്‍ അവസാനമായി നല്കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴില്‍ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമാണ്. കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവര്‍ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകര്‍ക്കുന്നുണ്ട്.
കേരളത്തില്‍ കശുവണ്ടി വികസന കോര്‍പറേഷനില്‍ കോടികളുടെ ക്രമക്കേടാണ് വിവിധ അന്വേഷണങ്ങളില്‍ എബ്രഹാം കണ്ടെത്തിയത്. ഇതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തി. ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ വിജിലന്‍സ് കേസ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍  (6 hours ago)

ഓപ്പറേഷന്‍ ഷൈലോക്കില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (7 hours ago)

നടി ഗ്രേസ് ആന്റണി വിവാഹിതയായി  (7 hours ago)

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം  (7 hours ago)

പ്രക്ഷോഭത്തില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യ പൊള്ളലേറ്റ് മരിച്ചു  (8 hours ago)

നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി  (8 hours ago)

വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്  (9 hours ago)

ചരക്കു തീവണ്ടി ഡബിള്‍ ഡെക്കര്‍ ബസുമായി കൂട്ടിയിടിച്ച് 10 പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

സിയാച്ചിനില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു  (9 hours ago)

ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി 'ബുള്ളറ്റ് ലേഡി'  (9 hours ago)

രാജ്യത്തിന്റെ 15-ാം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍  (10 hours ago)

നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു  (10 hours ago)

കസ്റ്റഡി മര്‍ദ്ദനത്തില്‍ സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍  (10 hours ago)

ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി:പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവതികളുടെ പ്രതിഷേധം  (11 hours ago)

Malayali Vartha Recommends