Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ചുമപ്പ്കാര്‍ഡുമായി തോമസ് ഐസക്, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് കോടികളുടെ അഴിമതി നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി

16 OCTOBER 2016 07:22 PM IST
മലയാളി വാര്‍ത്ത

കൂടുതുറന്നുവിട്ട തത്തയാണ് കൂട്ടിവലാക്കാല്‍ തോമസ് ഐസകിന്റെ ധനകാര്യവകുപ്പ്. വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ ഗുരുതരമായ അഴിമതി ആരോപണം . പോര്‍ട്ട് ട്രസ്റ്റ് ഡയറക്ടരായിരിക്കെ തുറമുഖ വകുപ്പിന്റെ 14 ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഇലക് ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതിലും കോടികളുടെ ക്രമക്കേട് കണ്ടെത്തിയ ധനകാര്യപരിശോധനാ വിഭാഗം ജേക്കബ് തോമസിനെതിരെ നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ പ്രവര്‍ത്തനരഹിതമായ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലും അനുമതിയില്ലാതെ ഉപകരണങ്ങള്‍ വാങ്ങിയതിലും ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്നാണ് ധനകാര്യപരിശോധനാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത് . എന്നാല്‍ ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ധനകാര്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട് മരവിപ്പിക്കാനാണ് സാധ്യത.

ധനമന്ത്രി തോമസ് ഐസക്കിന്റെ അനുമതിയോടെ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ജേക്കബ് തോമസ് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയത്. ജേക്കബ് തോമസ് തുറമുഖവകുപ്പ് മേധാവിയായിരിക്കെ ഡയറക്ടറുടെ ആസ്ഥാന കാര്യാലയവുമായി ബന്ധപ്പെട്ട് വന്‍ക്രമക്കേടാണ് നടന്നത്. അനുവാദം വാങ്ങാതെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനാല്‍ നഗരസഭയ്ക്ക് ഭീമമായ നികുതി നല്‍കേണ്ടിവരുന്നു. ഇതുവരെ തുറമുഖ കാര്യാലയത്തിന് വൈദ്യൂതി കണക്ഷനും അംഗീകൃത നമ്പരും ലഭിച്ചിട്ടില്ല.
ഈ ഇനത്തില്‍ സര്‍ക്കാരിന് 52 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. തുറമുഖ വകുപ്പിന്റെ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതില്‍ വന്‍സാമ്പത്തിക നഷ്ടമാണുണ്ടയത്. വലിയതുറയിലെ തുറമുഖവകുപ്പിന്റെ ആസ്ഥാനം മുതല്‍ ബേപ്പൂര്‍ വരെയുള്ള 15 ഓഫീസുകളിലേക്കാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ഇതില്‍ വലിയതുറയിലെ ഓഫീസിലെ സോളാര്‍ മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. മറ്റിടങ്ങളിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനരഹിതമാണ്. തുറമുഖ വകുപ്പ് എസ്റ്റിമേറ്റിട്ടതിലും 275 ശതമാനം കൂടുതലാണ് ജേക്കബ് തോമസ് ചെലവഴിച്ചത്.
2013-14 കാലത്ത് 2.10 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് തുറമുഖ വകുപ്പ് തയ്യാറാക്കിയത്. എന്നാല്‍, 5.84 കോടി ചെലവിട്ടു. സര്‍ക്കാര്‍ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് അനെര്‍ട്ടാണെന്നിരിക്കെ, അനര്‍ട്ടിന്റെ സാങ്കേതിക ഉപദേശം ലഭിക്കാതെയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് അനെര്‍ട്ടിന്റെ സാങ്കേതിക ഉപദേശം തേടണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, തുറമുഖ വകുപ്പ് അതിന് തയ്യാറായില്ല. പദ്ധതി നടപ്പാക്കുന്നതിന് സിഡ്‌കോയ്ക്കും കെല്‍ട്രോണിനും കരാര്‍ നല്‍കുന്നതിന് വേണ്ടി ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചു. സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത കെല്‍ട്രോണിനും സിഡ്‌കോയ്ക്കും കരാര്‍ നല്‍കിയതിന് ജേക്കബ് തോമസിനെ റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആറുകോടി മുടക്കിയ പദ്ധതിയില്‍ 600 രൂപ മാത്രമാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രയോജനപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു ലക്ഷത്തിന് മുകളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ധനകാര്യവിഭാഗത്തിന്റെയും ഐ.ടി വകുപ്പിന്റെയും അനുമതി വേണമെന്നിരിക്കെ ജേക്കബ് തോമസ് അനധികൃതമായി ഉപകരണങ്ങള്‍ വാങ്ങിയത്. വിവിധ ഓഫീസുകളിലേക്കായി 54.28 ലക്ഷം രൂപയുടെ ലാപ്‌ടോപും കമ്പ്യൂട്ടറുകളും പ്രിന്ററുകളും വാങ്ങുകയും ചെയ്തു. ഇത് ഗൗരവമേറിയ വിഷയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയതുറയിലെ തുറമുഖ ആസ്ഥാന കാര്യാലയത്തിനായി ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, ആലുവയില്‍നിന്നും സ്റ്റീല്‍ ഫര്‍ണീച്ചര്‍ വാങ്ങിയതിലും സാമ്പത്തികമായി നഷ്ടവും ക്രമക്കേടുകളും ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്ത സ്ഥാപനത്തില്‍നിന്നുമാണ് ഇത് വാങ്ങിയത്. ടെണ്ടറില്ലാതെ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള കത്തും സര്‍ക്കാരിന് നല്‍കി. ഇക്കാര്യത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അധിക ചെലവുണ്ടായത്.
ഗുണമേന്മയുള്ള ഫര്‍ണിച്ചറുകള്‍ ടെണ്ടര്‍ നടപടികളിലൂടെ വാങ്ങിയിരുന്നുവെങ്കില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമായിരുന്നു. ഇതുസംബന്ധിച്ച് 2013ലെ സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് നിയമം ഉറപ്പാക്കുന്നതില്‍ തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് പരാജയപ്പെട്ടു. തുറമുഖ വകുപ്പ് ആസ്ഥാനത്തേക്ക് ഓഡിയോ വിഷ്വല്‍, ഡൈവിംഗ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസുകള്‍ സമര്‍പ്പിക്കുന്നതിന് മതിയായ സമയം നല്‍കിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് നിയമം ഇക്കാര്യത്തില്‍ ലംഘിച്ചു. ക്രമവിരുദ്ധമായ നടപടിയാണിതെന്നും ധനകാര്യ വിഭാഗം ചൂണ്ടിക്കാട്ടുന്നു. കൂടാതെ കാര്യക്ഷമമായ ഉപകരണങ്ങള്‍ ജേക്കബ് തോമസ് ലഭ്യമാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടുങ്ങല്ലൂര്‍, നീണ്ടക്കര എന്നിവിടങ്ങളിലെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിര്‍മ്മാണത്തിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്.
തുറമുഖ വകുപ്പിന്റെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ സേവനദാതാവായിട്ടും ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിനെ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നിര്‍മ്മാണം ഏല്‍പ്പിക്കാതെ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍മ്മാണ ചുമതല നല്‍കിയത് ചട്ടവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊല്ലം തുറമുഖത്ത് ഫോര്‍ക്ക് ലിഫ്റ്റുകള്‍, ക്രെയിനുകള്‍ എന്നിവ സ്ഥാപിച്ചത് ആധികാരികമായ പഠനങ്ങള്‍ നടത്താതെയാണ്. അഴീക്കലിലെ കോട്ടേഴ്‌സ് നിര്‍മ്മാണത്തിലും സാങ്കേതികമായി അനുമതി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ തുറമുഖ വകുപ്പിന്റെ കീഴില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നടത്തിയത്. ധനകാര്യ അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയും ഈ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടായിട്ടില്ല.തീരദേശത്ത് നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന് പരിസ്ഥിതി ആഘാതപഠനവും നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (6 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (6 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (6 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (6 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (6 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (7 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (7 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (7 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (7 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (7 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (8 hours ago)

Malayali Vartha Recommends