Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..

കുരുക്ക് മുറുകുന്നു, ബന്ധു നിയമനത്തിനായി ഇ.പി.ജയരാജന്‍ ശുപാര്‍ശ നല്‍കിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു

17 OCTOBER 2016 10:17 AM IST
മലയാളി വാര്‍ത്ത

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി സ്ഥാനം രാജി വച്ചൊഴിഞ്ഞ ഇ.പി.ജയരാജന്‍ ശുപാര്‍ശ നല്‍കിയിരുന്നതായി വിജിലന്‍സിനു തെളിവ് ലഭിച്ചു. ഇ.പി. ജയരാജന്‍ തന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്‍കിയ ശുപാര്‍ശയാണ് വിജിലന്‍സ് അന്വേഷണസംഘത്തിനു ലഭിച്ചത്. നാലര മാസക്കാലമാണ് ജയരാജന്‍ വ്യവസായ മന്ത്രിയായിരുന്നത്. ഇതിനിടെ 17 പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ നിയമനം നടത്തിയതിന്റെ രേഖകളും വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്. പല നിയനങ്ങളലും ക്രമപ്രകാരമല്ല നിയമനം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളില്‍ നിയമനം നടത്തേണ്ട ചുമതലയുള്ള റിയാബിന്റെ ഭാഗത്തും വീഴ്ചയുണ്ടായതായി കണ്ടെത്തി. ഇതിനെ പറ്റിയുള്ള രേഖകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചുവരുകയാണ്.

ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്നാണ് പരിഗണിക്കുന്നത്. അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ സമര്‍പ്പിക്കണമെന്നാണു വിജിലന്‍സിനു കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രാഥമികാന്വേഷണം തുടങ്ങിയ വിവരം വിജിലന്‍സ് കോടതിയെ അറിയിക്കും. എന്നാല്‍, വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാനാണ് ആലോചിക്കുന്നത്. ഇതോടൊപ്പം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം മുന്‍ മന്ത്രിസഭയിലെ ഏഴംഗങ്ങള്‍ക്കെതിരേയും ബന്ധു നിയമനം സംബന്ധിച്ച അന്വേഷണം നടക്കുന്ന വിവരം കോടതിയെ അറിയിക്കും.

ജയരാജന്‍ മന്ത്രിയായിരുന്ന കാലത്തെ മുഴുവന്‍ നിയമനങ്ങളും സംബന്ധിച്ച വിജിലന്‍സ് അന്വേഷണത്തിനൊപ്പം ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നേതൃത്വത്തില്‍ ഭരണതലത്തിലുള്ള അന്വേഷണവും ആരംഭിച്ചു. വകുപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ ചീഫ് സെക്രട്ടറി വിളിച്ചുവരുത്തിയിട്ടുണ്ട്. വിവാദ ഫയലുകള്‍ ചീഫ് സെക്രട്ടറി ശേഖരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഫയലുകള്‍ ലഭിക്കുന്നതിനായി വിജിലന്‍സ് ആഭ്യന്തര സെക്രട്ടറി വഴി ഇന്നു ചീഫ് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കും. ഫയലുകള്‍ പരിശോധിച്ച ശേഷമാകും മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയാറാക്കുക.

ഇതിനിടെ നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (6 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (6 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (7 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (7 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (7 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (8 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (8 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (8 hours ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (8 hours ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends