തൊടുപുഴയില്‍ സിനിമ നടി ഉള്‍പ്പെട്ട അഞ്ചംഗ പെണ്‍വാണിഭ സംഘം പിടിയിലായി; പോലീസിനെ വെട്ടിക്കാന്‍ ഇടപാടുകാര്‍ക്ക് രഹസ്യ കോഡ്

ഓടിട്ട പഴയവീട് പുഴയോരത്തെ കാഴ്ച്ചകള്‍ തൊടുപുഴയില്‍ പിടിയിലായ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചത് ഹൈടെക് മോഡലില്‍ ഒപ്പം പ്രകൃതി ഭംഗിയും ചേര്‍ത്ത്. ഓണ്‍ലൈനില്‍ ആണ് മിക്കഇടപാടുകളും.
പെണ്‍കുട്ടികളെ ടച്ചിംഗ്‌സ് എന്നാണ് ഇവര്‍ വിളിക്കുന്നത്. ടച്ചിംഗ്‌സ് കൂടുതലോ കുറവോ എന്നാണ് ചോദ്യം. റേറ്റ് കൂടിയര്‍ കൂടുതല്‍ സൗന്ദര്യമുള്ള കുട്ടികള്‍. സിനിമാ നടിയെങ്കില്‍ ടൂ സ്‌പൈസി. മൊത്തം സമയം ഒരു മണിക്കൂര്‍. കേരളത്തിന് പുറത്തും കണ്ണികളുള്ള സംഘം തൊടുപുഴയിലെ വീട് ഇടത്താവളമായിട്ടാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാന പാതയോരത്ത് വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ഇടനിലക്കാരന്റെ കൈയില്‍നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.
പാലക്കാട് സ്വദേശിയായ യുവതി, ഇടനിലക്കാരായ തൊടുപുഴ തെക്കുംഭാഗം സ്വദേശി മോഹനന്‍, പുറപ്പുഴ സ്വദേശി ബാബു, ഇടപാടുകാരായ കരിമണ്ണൂര്‍ മുളപ്പുറം സ്വദേശി അജീബ്, ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. തൊടുപുഴക്ക് സമീപം തെക്കേമലയില്‍ സംസ്ഥാന പാതയോരത്തെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിലേക്ക് നിരവധി വാഹനങ്ങള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇതെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഈ വീട്. ഇടപാടുകാരെത്തിയെന്ന് വ്യക്തമായതോടെ ഇന്ന് ഉച്ചക്ക് മൂവാറ്റുപുഴ സി.ഐയുടെ നേതൃത്വത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ ഭാര്യക്കും ഇടപാടില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മോഹനന്റെ കൈവശം കണ്ടെടുത്ത ഡയറിയില്‍നിന്ന് 20ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.
നേരത്തെ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകളെന്നും സംശയിക്കുന്നു. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്റെ ഭാഗമായുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് വന്‍ റാക്കറ്റാണെന്നും പൊലീസ് സൂചിപ്പിക്കുന്നു
https://www.facebook.com/Malayalivartha


























