Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി


സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു

താടിയെച്ചൊല്ലി മന്ത്രി ജലീലും മുസ്‌ലീം ലീഗ് അംഗങ്ങളും തര്‍ക്കത്തില്‍

26 OCTOBER 2016 10:22 AM IST
മലയാളി വാര്‍ത്ത

പൊലീസുകാര്‍ക്ക് താടി വളര്‍ത്താന്‍ അനുമതി നല്‍കുന്നതിനെച്ചൊല്ലി നിയമസഭയില്‍ മന്ത്രി കെ.ടി. ജലീലും മുസ്ലിം ലീഗ് അംഗങ്ങളും തമ്മില്‍ തര്‍ക്കം. പൊലീസിലെ മുസ്ലിംകള്‍ക്ക് താടിവെക്കാന്‍ അനുമതി നല്‍കണമെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത ലീഗ് അംഗം ടി.വി. ഇബ്രാഹിം നിര്‍ദേശം ഉന്നയിച്ചതാണ് ചര്‍ച്ചക്ക് വഴിവെച്ചത്. താടി വളര്‍ത്തുന്നതിന് മതവുമായി ഒരു ബന്ധവുമില്ലെന്ന് മറുപടിയില്‍ മന്ത്രി ജലീല്‍ പറഞ്ഞു.

താടി വളര്‍ത്തുന്നത് ഒരു മതാവകാശം എന്ന രൂപത്തിലാണ് ഇബ്രാഹിം അവതരിപ്പിച്ചത്. നിര്‍ദേശം മുന്നോട്ടുവെച്ച അദ്ദേഹം തന്നെ താടിവെച്ചിട്ടില്ല എന്നത് ഇത് മതാവകാശം അല്ല എന്നതിന്റെ തെളിവാണ്. നിയമസഭയിലെ ലീഗിന്റെ ഒരംഗം പോലും താടിവെച്ചിട്ടുമില്ല. അതിന് മതവുമായി ഒരു ബന്ധവുമില്ല.

അതുകൊണ്ടുതന്നെയാണ് സി.എച്ച്. മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായിരുന്നിട്ടും പൊലീസില്‍ ഇങ്ങനെയൊരു സ്വാതന്ത്ര്യം അനുവദിക്കാതിരുന്നത്. ഇങ്ങനെയുള്ള കാലത്ത് അത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കുന്നതാണ് ഉചിതമെന്നും ജലീല്‍ പറഞ്ഞു. ഇതോടെ ലീഗ് അംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു. ജലീലിന്‍േറത് ആവശ്യമില്ലാത്ത പരാമര്‍ശമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

താടി മതപരമാണെന്ന് വിശ്വസിക്കുന്ന വലിയ ജനവിഭാഗം നാട്ടിലുണ്ട്. അത് വെക്കുകയോ വെക്കാതിരിക്കുകയോ എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്. പ്രവാചകചര്യ എന്ന നിലയിലാണ് ആ വിശ്വാസം. ഇത് ഞങ്ങള്‍ കേട്ടിട്ട് മിണ്ടാതിരുന്നു എന്ന് നാളെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് വല്ലാതെ മോശമാകും. അതുകൊണ്ടാണ് ഇടപെടുന്നത്. താടികള്‍ പല രൂപത്തില്‍ വെക്കുന്നവരുണ്ട്. ലെനിന്റെ താടി വെക്കുന്നവരുണ്ട്. ഫാഷനുവേണ്ടി താടിവെക്കുന്നവരുണ്ട്. നെയ്മറുടെ താടി വെക്കുന്നവരുമുണ്ട്. താടി വെക്കാത്തവരുമുണ്ട്. സ്പീക്കറും താടി വെക്കുന്നുണ്ട്. ആ സുന്നത്ത് തനിക്ക് കിട്ടുമോ എന്നായി സ്പീക്കര്‍. ഇതോടെ താടി ചര്‍ച്ചയാക്കേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.

തുടര്‍ന്ന് വീണ്ടും വിശദീകരണവുമായി ജലീല്‍ എഴുന്നേറ്റു. താന്‍ പറഞ്ഞത് താടി ഒരു നിര്‍ബന്ധമുള്ള കാര്യമല്ല എന്നാണ്. നിര്‍ബന്ധമാണെങ്കില്‍ എന്തുകൊണ്ട് ലീഗിന്റെ 18 മെംബര്‍മാരും വെക്കുന്നില്ല. പൊലീസില്‍ താടി വളര്‍ത്താനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നുള്ള ആവശ്യം ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ച് പരിഗണിക്കേണ്ടതില്ല എന്നാണ് താന്‍ പറഞ്ഞതെന്നായി ജലീല്‍. സി.എച്ചും അവുക്കാദര്‍ കുട്ടിനഹയും താടി വെച്ചവരായിരുന്നില്ലെന്നും ജലീല്‍ പറഞ്ഞു. 

ഇത്തരം ചര്‍ച്ചകള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അത് ആവശ്യമില്ലാത്ത വിവാദങ്ങളിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (7 minutes ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (14 minutes ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (30 minutes ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (37 minutes ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (57 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (1 hour ago)

പ്രമുഖ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി അന്തരിച്ചു...  (1 hour ago)

ഹോർമുസ് കടലിടുക്കിന് സമീപം നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ...  (1 hour ago)

കാര്യവിജയവും സകല വിഘ്ന നിവാരണവും; ഈ ആഴ്ചയിലെ വാരഫലം.  (2 hours ago)

ബംഗളൂരു വിമാനത്താവള എക്സ്പ്രസ് വേയിൽ ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം  (2 hours ago)

ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമിട്ട് കേരള ലോട്ടറി ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു...  (2 hours ago)

വാക്കു തർക്കത്തിനൊടുവിൽ പുല്ലുപാറയിൽ മദ്യപാനത്തിനിടെ വീട്ടിലെത്തിയ ബന്ധുവിനെ തലക്കടിച്ച് കൊലപ്പെടുത്തി...  (2 hours ago)

റബറിന് വില ഉയർന്നു... ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം ഉൽപാദനം വർധിപ്പിക്കുന്നതിന് തടസ്സം  (2 hours ago)

കന്റോൺമെന്റ് ഹൗസിനോട് പിണറായി ടാറ്റാ പറയുമോ? ബേബി രണ്ടുംകൽപ്പിച്ച് ... ഡൽഹിയിൽ നിർണായക നീക്കങ്ങൾ ...  (3 hours ago)

Malayali Vartha Recommends