എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞിട്ടും ലൈംഗികവൃത്തിയിലേര്‍പ്പെടുന്നുണ്ടെന്ന് കൊല്ലം സ്വദേശിയുടെ വെളിപ്പെടുത്തല്‍; അറിഞ്ഞുകൊണ്ട് രോഗം പകര്‍ത്താറുണ്ട്; തന്നെ ഇങ്ങനെയാക്കിയത് സമൂഹമാണെന്നും യുവാവ്

എച്ച്‌ഐവി ബാധിതനായിട്ടും ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നതായി വെളിപ്പെടുത്തി കൊല്ലം സ്വദേശി. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് താന്‍ ഇപ്പോ!ഴും ലൈംഗികവൃത്തി ചെയ്യുന്നതെന്നും തന്നെ ഒറ്റപ്പെടുത്തുന്ന സമൂഹത്തോടു കടപ്പാടും ബാധ്യതയുമില്ലെന്നും കൊല്ലം സ്വദേശിയും സ്വവര്‍ഗ ലൈംഗികത്തൊ!ഴിലാളിയുമായ യുവാവ് പറഞ്ഞു. പീപ്പിള്‍ ടിവി കൊല്ലം റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടര്‍ രാജ്കുമാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തനിക്കെവിടെയും നീതി കിട്ടിയിട്ടില്ലെന്നും എച്ച്‌ഐവി ബാധിതനായിട്ടും ലൈംഗിക വൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതനാവുകയാണെന്നുമാണു യുവാവ് പറഞ്ഞത്. പുനരധിവാസ പ്രവര്‍ത്തനങ്ങളൊന്നുമില്ല. എയിഡ്‌സ് ബാധിതതര്‍ നേരിടുന്നത് കടുത്ത അവഗണനയാണെന്നും ഇയാള്‍ പറയുന്നു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. അവഗണനയില്‍ പ്രതിഷേധിച്ചാണു പലരും അറിഞ്ഞുകൊണ്ടു രോഗം പടര്‍ത്തുന്നതെന്നും താനുമായി ബന്ധപ്പെട്ടിട്ടുള്ള പലര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.
എയ്ഡ്‌സ് പ്രതിരോധത്തിനു കോടിക്കണക്കിനു രൂപ ചെലവ!ഴിക്കുന്നുണ്ടെന്നു പറയുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം രോഗികള്‍ക്കും യാതൊരു പുനരധിവാസമോ സഹായമോ ലഭിക്കുന്നില്ല. സമൂഹമാകെ ഒറ്റപ്പെടുത്തുന്നു. അവരുടെ കുടുംബത്തിന് ജീവിക്കാന്‍ ക!ഴിയാത്ത സാഹചര്യമുണ്ടാകുന്നു. തങ്ങള്‍ക്കു രോഗമില്ലെന്നു പറഞ്ഞാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. രോഗം ബാധിച്ചവര്‍ക്കു പലതരം ആരോഗ്യമാനസിക പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. സ്ത്രീ ലൈംഗികത്തൊ!ഴിലാളികളില്‍ പലര്‍ക്കും രോഗം ബാധിച്ചത് അവരുടെ ഭര്‍ത്താക്കന്‍മാരില്‍നിന്നുതന്നെയാണ്. ഒരാള്‍ എച്ച്‌ഐവി പൊസീറ്റീവ് ബാധിതനാണെന്ന് പുറത്തറിഞ്ഞാല്‍ അവര്‍ക്കു സമൂഹത്തില്‍ ജീവിക്കാന്‍ ക!ഴിയുന്നില്ല. ഇത് രോഗബാധിതരില്‍ പ്രതികാരം വളര്‍ത്തുകയാണ്.
എച്ച്‌ഐവി പൊസിറ്റീവാണെന്ന് പുറത്തറിഞ്ഞതു മുതല്‍ എവിടെയും ജോലി ചെയ്യാന്‍ ക!ഴിയുന്നില്ല. എയ്ഡ്‌സ് പ്രതിരോധത്തിനായി നടത്തുന്ന പ്രൊജക്ടുകളില്‍ മാനുഷിക വികാരങ്ങള്‍ക്കു വിലയില്ല. പ്രതികാരം തോന്നുമ്പോള്‍ പലരെയും ലൈംഗിക ബന്ധത്തില്‍നിന്നു പിന്തിരിപ്പിക്കാറുണ്ട്. പക്ഷേ, സമൂഹത്തില്‍നിന്നു കടുത്ത അവഗണന നേരിടുമ്പോള്‍ രോഗം പടര്‍ത്താന്‍ ശ്രമിക്കുകയാണു ചെയ്യുന്നത്. സെക്‌സാണ് വലിയതെന്നും പകരുന്നവര്‍ക്കു പകരട്ടെ എന്നുമൊക്കെ പലപ്പോ!ഴും ചിന്തിക്കാറുണ്ട്. യുവാവ് വെളിപ്പെടുത്തി.
ക!ഴിഞ്ഞ ആറു വര്‍ഷം മുമ്പാണ് ഇയാള്‍ എച്ച്‌ഐവി ബാധിതനാണെന്നു തിരിച്ചറിഞ്ഞത്. ചികിത്സ നടത്തുന്നുണ്ടെങ്കിലും സമൂഹത്തില്‍നിന്നു നേരിടേണ്ടിവന്ന അവഗണനമൂലം ഇയാളുടെ മാനസിക നില താളം തെറ്റിയനിലയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. പലപ്പോ!ഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിച്ചല്ലെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. ഇയാളുടെ കാര്യം എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയടക്കമുള്ള അധികാരികളെ അറിയിച്ചപ്പോള്‍ ഇയാള്‍ക്കു മാനസിക നില താളം തെറ്റിയിരിക്കുകയാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ ക!ഴിയില്ലെന്നുമായിരുന്നു മറുപടി. നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളോടും പദ്ധതികളോടും വിശ്വാസമില്ല. മനുഷ്യാവകാശ കമ്മീഷനില്‍പോലും പരാതി നല്‍കാനില്ല. താല്‍കാലികമായ സമാാധാനങ്ങള്‍ പറഞ്ഞു തന്നെ അധികാരികള്‍ വിഡ്ഢിവേഷം കെട്ടിക്കുകയാണെന്നും യുവാവ് പറയുന്നു.ഞാന്‍ എല്ലാവര്‍ക്കും രോഗം നല്‍കും. ഞാന്‍ ഈ സമൂഹത്തെ വെറുക്കുന്നു.
https://www.facebook.com/Malayalivartha

























