സിബിഐ വന്നു ജേക്കബ് തോമസ് രക്ഷപ്പെട്ടു ഇനി വിടില്ല പുലിമുരുകന്‍ മടയില്‍ ചെന്ന് പിടിക്കും

ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതിയില്‍ സിബിഐ നിലപാടെടുത്തതോടെ ജേക്കബ് തോമസ് ശക്തനായതിന്റെ ഉദാഹരണമാണ് ധനസെക്രട്ടറി കെ എം എബ്രഹാമിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് പരിശോധന. വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് കെ എം എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തിയത്. പരിശോധനാസമയത്ത് എബ്രഹാമിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനെതിരെ എബ്രഹാം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ വിജിലന്‍സിന്റെ നടപടികള്‍ കോടതിയുടെ നിര്‍ദ്ദേശാനുസരണം മാത്രമാണെന്ന് പിണറായിയുടെ വിശ്വസ്തര്‍ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലത്രേ.
തനിക്കെതിരെ സിബിഐയെ കൊണ്ട് അന്വേഷണ സന്നദ്ധത അറിയിച്ചത് കേരളത്തിലെ പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന വിവരമാണ് ജേക്കബ് തോമസിനെ ചൊടിപ്പിച്ചത്.പണ്ടേ സിബിഐ എന്നു കേട്ടാല്‍ സിപിഎമ്മിന് വിറളി പിടിക്കും. പിണറായി വിജയനും സംഘവും സിബിഐയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് സിബിഐ സംഘം കേരളത്തിലെ പല അതിഥി മന്ദിരങ്ങളിലും സൗജന്യമായി താമസിച്ചതിനെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് അന്വേഷണം നടക്കുന്നത്. ഇത് ജേക്കബ് തോമസ് മൂപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പിണറായി വിജയനെ ലാവ്‌ലിന്‍ കേസിലും പി. ജയരാജനെ കതിരൂര്‍ മനോജ് കേസിലും കുരുക്കിയത് സിബിഐയാണ്. അത്തരമൊരു കേസ് ഉണ്ടായില്ലായിരുന്നെങ്കില്‍ പി.ജയരാജന്‍ ഇപ്പോള്‍ മന്ത്രിയാകുമായിരുന്നു. ഒടുവില്‍ ജേക്കബ് തോമസിന് തുണയായത് സിബിഐ തന്നെയാണ്. സിബിഐ അന്വേഷണം വരികയാണെങ്കില്‍ അദ്ദേഹം രക്ഷപ്പെടും. ജോലിയില്‍ നിന്നും അവധിയെടുത്ത് പഠിപ്പിക്കാന്‍ പോയതിന് പ്രതിഫലം പറ്റിയ ഇനത്തില്‍ ജേക്കബ് തോമസിനെ ഒന്നും ചെയ്യാനാവില്ല.
എന്നാല്‍ വീട്ടിലെ റെയ്ഡില്‍ ഐഎസ് ഉദ്യോഗസ്ഥര്‍ അപ്പാടെ അസ്വസ്ഥരാണ്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ വീണ്ടും രംഗത്ത്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെ എം എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതാണ് പുതിയ എതിര്‍പ്പിന് കാരണമായിരിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു.
ചീഫ് സെക്രട്ടറിയെ നേരിട്ടുകണ്ടാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ചേരിപ്പോര് കൂടുതല്‍ പ്രകടമാക്കുന്നതാണ് പുതിയ നീക്കം.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു എബ്രഹാമിന്റെ പൂജപ്പുരയിലെ ഫ്‌ലാറ്റില്‍ വിജിലന്‍സ് റെയ്ഡ് നടന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കടുത്ത പ്രതിഷേധമാണ് ഐഎഎസ് സംഘം ചീഫ് സെക്രട്ടറിക്ക് മുന്നില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. കെ എം എബ്രഹാം വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പരിശോധന നടത്തി അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ജേക്കബ് തോമസിനെതിരെ ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. തങ്ങളില്‍ ചിലര്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു കത്ത്.
https://www.facebook.com/Malayalivartha
























