Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് മൂന്നു മാസത്തെ ഗൂഢാലോചനയ്ക്ക് ശേഷമെന്ന് സഹോദരന്‍

28 OCTOBER 2016 09:43 PM IST
മലയാളി വാര്‍ത്ത

നടന്‍ കലാഭവന്‍ മണിയുടെ മരണം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും മരണ കാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മണിയെ കൊലപ്പെടുത്തിയത് മൂന്നു മാസത്തെ ഗൂഢാലോചനയ്ക്ക് ശേഷമെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. മണിയുടെ കൂടെ നടന്നവരെ തന്നെയാണ് തനിക്ക് സംശയമെന്നും രണ്ട് മൂന്ന് മാസങ്ങള്‍ കൊണ്ട് ആസൂത്രണം ചെയ്തതാണെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. ആരോഗ്യം തകര്‍ത്ത് പതിയെ കൊല്ലുന്ന വല്ല വിഷവും നല്‍കി കൊല ചെയ്യാനാണ് സാധ്യതയെന്നും രാമകൃഷ്ണന്‍ പറയുന്നു.

കലാഭവന്‍ മണിയുടെ കുടുംബത്തിന് പൊലീസുകാരില്‍ നിന്നും ഭീഷണിയുടെ സ്വരം ഉയര്‍ന്നിരുന്നു എന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഒന്നും ഇല്ലാത്തത് ആശങ്കാ ജനകമാണെന്നും മണിയുടെ സഹോദരന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കോലാഹലത്തിനിടയില്‍ മണിയുടെ മരണം മുങ്ങിപ്പോയി എന്ന പരാതിയിലാണ് രാമകൃഷ്ണന്‍.

മണിയുടെത് കൊലപാതമാണ് ഒരിക്കലും തന്റെ ചേട്ടന്‍ ആത്മഹത്യ ചെയ്യില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. നേരത്തെ കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. അതിനെ ശരിവെക്കുന്നതാണ് രാമകൃഷ്ണന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അന്വേഷണം നീട്ടാനും അറസ്റ്റ് വൈകിപ്പിയ്ക്കാനും അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ കര്‍ശനം നിര്‍ദ്ദേശം ലഭിച്ചതായും കേസ് അട്ടിമറിയ്ക്കാന്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
മണിയുടെ മരണത്തിന് ശേഷം കസ്റ്റഡിയിലെടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍ നിന്നും ചോദ്യം ചെയ്യലില്‍ നിന്നുമാണ് മണിയുടെ കൊലപാതം തന്നെയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയിരുന്നത്. മണിയുടെ കോടിക്കണക്കിന് സ്വത്തു സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് കണ്ടെത്തിയിരിയ്ക്കുന്നത്. കരള്‍ രോഗം മൂലം ഡോക്ടര്‍മാര്‍ മദ്യം കഴിയ്ക്കുന്നത് വിലക്കിയിരുന്നിട്ടും മണിയെ നിര്‍ബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിയ്ക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്യാതിരിയ്ക്കാന്‍ പോലീസിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് അറിയുന്നത്. അതേ പോലെ കേസ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ രഹസ്യമാക്കി വെയ്ക്കാനും അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (7 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (23 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (48 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends